Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജയധരൻ മാഷിന്റെ 15മത് അനുസ്മരണ ചടങ്ങ് സംഘടപ്പിച്ചു



ജയധരൻ മാഷിന്റെ 15മത് അനുസ്മരണ ചടങ്ങ് സംഘടപ്പിച്ചു

സമാന്തര വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭ അദ്ധ്യാപകൻ ജയധരൻ മാഷിന്റെ 15മത് അനുസ്മരണ ചടങ്ങ് 2023 ഒക്ടോബർ 24ന് വൈകുന്നേരം 4 മണിക്ക് പുന്നയൂർക്കുളം രാമരാജ സ്കൂളിൽ വെച്ച് നടത്തി. അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം പ്രമുഖ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകൻ ശ്രീ. അജിത് കൊളാടി നിർവ്വഹിച്ചു. ജയധരൻ മാഷിനൊപ്പം ദീർഘകാലം അദ്ധ്യാപികനായിരുന്ന രാജൻ മാസ്റ്ററെ ഈ ചടങ്ങിൽ വെച്ച് ആദരിക്കുകയുണ്ടായി. സ്മരണയുടെ സുഹൃത്ത് വത്സല ടീച്ചറുടെ ഓർമ്മയ്ക്കായി ഈ വർഷത്തെ NEET പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുമാരി. നിഹാരികയ്ക്ക് *വത്സല നാഴിയത്ത് പുരസ്കാരം* . നൽകുകയുണ്ടായി. യോഗാചാര്യൻ ഗിരീശൻ വെള്ളാമാക്കൽ, ലൈബ്രറി കൗൺസിൽ മെമ്പർ ബിനീഷ് ബാലൻ, ലൈബ്രേറിയൻ നാസർ. കെ എന്നിവരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. സ്മരണ ട്രസ്റ്റ് ചെയർമാൻ സജീവ് കരുമാലിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉമ്മർ അറക്കൽ, സി. ടി. സോമരജ്, സി. പി. സുന്ദരേശൻ, മൊഹമ്മദ് ഷരീഫ്. എം. എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സതീഷ് കുമാർ. ഏ. കെ. സ്വാഗതവും ട്രഷറർ രാജേഷ് കടാംപുള്ളി നന്ദിയും അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments