Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംസ്ഥാന സ്‌കൂള്‍ കായിക മേള ഹരിതാഭം


സംസ്ഥാന സ്‌കൂള്‍ കായിക മേള ഹരിതാഭം

കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഹരിതാഭമാക്കാന്‍ ഗ്രീന്‍ വളണ്ടിയര്‍മാര്‍. ഇതിനായി 30 കൊട്ടകള്‍  
സ്റ്റേഡിയത്തിലും സമീപപ്രദേശങ്ങളിലുമായി സ്ഥാപിച്ചു. ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് കുന്നംകുളം ഹരിത കര്‍മ്മസേനയ്ക്ക് കൈമാറും. ജൈവ മാലിന്യ നിക്ഷേപത്തിനായി 20 ഡ്രമ്മുകളും ഒരുക്കിയിട്ടുണ്ട്. ഭക്ഷണമുള്‍പ്പെടെ കായിക മേളയുടെ എല്ലാ നടത്തിപ്പും ഹരിത ചട്ടം പാലിച്ചാണ്. ഡിസ്‌പോസിബിള്‍ ഗ്ലാസും പാത്രവും ഇല്ല. വാഴയിലയിലും സ്റ്റീല്‍ പാത്രങ്ങളിലുമായാണ് ഭക്ഷണം നല്‍കുന്നത്. 

മാലിന്യങ്ങള്‍ വേര്‍തിരിച്ച് ബിന്നുകളില്‍ നിക്ഷേപിക്കുന്നത് ഹരിത വളണ്ടിയര്‍മാര്‍ മോണിറ്റര്‍ ചെയ്യും. രാവിലെ 8 മണി മുതല്‍ വൈകീട്ട് 4.30 വരെ ഇവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കും. പൊതു സ്ഥലത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യല്‍, കടകളില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ശരിയായ രീതിയിലുള്ള സംസ്‌കരണം എന്നിവയും ഹരിത വളണ്ടിയര്‍മാര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കായികമേള ഹരിതച്ചട്ടം പാലിച്ച് നടത്തുന്നതിനായി ഹരിത വളണ്ടിയര്‍മാര്‍ക്ക് ശുചിത്വമിഷന്‍ കുന്നംകുളം നഗരസഭ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു. ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍, കുന്നംകുളം നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് എന്നിവരാണ് പരിശീലനം നല്‍കിയത്. ഗ്രീന്‍ വളണ്ടിയര്‍മാര്‍ക്ക് പ്രത്യേകം ടീ ഷര്‍ട്ടും നല്‍കി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments