ഏകാദശി 23ന് , ഇന്ദ്രസൻ സ്വർണക്കോലമേറ്റും
ഗുരുവായൂര്‍ ദേവസ്വം നേരിട്ട് നടത്തുന്ന ഉദയാസ്ഥമന പൂജയോടെ ചരിത്ര പ്രസിദ്ധമായ ഏകാദശി 23 നു ആഘോഷിക്കും ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചയ്ക്കും പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാല്‍ കാഴ്ച്ചശീവേലിക്ക് ഗുരുവായൂര്‍ ദേവസ്വത്തിലെ ഗജകേസരി ഇന്ദ്രസെന്‍, ഭഗവാന്റെ തങ്കതിടമ്പേറ്റിയ സ്വര്‍ണ്ണകോലം വഹിക്കും
കിഴക്കൂട്ട് അനിയന്‍ മാരാരും, തിരുവല്ല രാധാകൃഷ്ണനും നേതൃത്വം നല്‍കുന്ന മേളപെരുക്കം ഏകാദശി മഹോത്സവത്തിന് പ്രൗഢികൂട്ടും. വൈകിട്ട് 6:30 ന് ഗുരുവായൂര്‍ ഗോപന്‍ മാരാര്‍ നയിയ്ക്കുന്ന തായമ്പകയും, രാത്രി വിളക്കിന് പനമണ്ണ ശശിയും, ഗുരുവായൂര്‍ ശശി മാരാരും നയിയ്ക്കുന്ന ഇടയ്ക്കയോടേയുള്ള നാലമത്തെ പ്രദക്ഷിണത്തില്‍, ക്ഷേത്രങ്കണത്തിലെ പതിനായിരത്തോളം വിളക്കുകള്‍ നെയ്യ്തിരിയില്‍ പ്രകാശ പൂരിതമാകും , ഗുരുവായൂര്‍ മുരളിയും, വടേശ്ശരി ശിവദാസനും, നെന്മാറ കണ്ണനും നേതൃത്വം നല്‍കുന്ന നാദസ്വരവും അകമ്പടി സേവിയ്ക്കും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments