പുന്നയൂർക്കുളം പഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു.
ജില്ലാ,ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നടത്തുന്ന ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പിന്റെ മുന്നോടി ആയി പുന്നയൂർകുളം പഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു. പരിപാടിയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷെഹീറിന്റെ അധ്യക്ഷധയിൽ ബഹു MLA ശ്രീ NK അക്‌ബർ നിർവഹിച്ചു. പദ്ധതി വിശദീകരണം ജില്ല ആരോഗ്യ വിഭാഗം ഓഫീസ് കെ. ആർ.രാജു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി അഷിത, ജില്ല പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ റെഹീം വീട്ടിപ്പറമ്പിൽ എന്നിവർ മുഖ്യതിഥികൾ ആയി പങ്കെടുത്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺമാർ,വാർഡ് മെമ്പർമാർ ,ബ്ലോക്ക്മെമ്പർ മാർ,എന്നിവർ ആശംസകൾ അറിയിക്കുകയും,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് നന്ദിയും പറഞ്ഞു, ക്യാൻസർ ക്ലാസുകൾ,മെഡിക്കൽ ഓഫീസർ DR അനുലക്ഷ്മി,ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ റോബിൻസൺ എന്നിവർ എടുത്തു... എല്ലാ വാർഡിലും ശിൽപ്പാശാല നടത്താൻ തീരുമാനിച്ചു. പൂർണമായും സൗജന്യ മായി നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ഉള്ള ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു .ലക്ഷണം ഉള്ളവർ രജിസ്റ്റർ ചെയ്യുന്നതിന് മെമ്പർമാർ,ആരോഗ്യ പ്രവർത്തകർ, ആശമാർ എന്നിവരെ ബന്ധപ്പെടണം എന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. can തൃശൂർ ശിൽപ്പശാലയിൽ പങ്കെടുത്ത 150 ആളുകൾക്ക് പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി തടാകം ഫൗണ്ടേഷനുമായി ചേർന്ന് ജ്യൂട്ട് ബാഗ് നൽകി... വിതരണോൽഘാടനം ബഹു. MLA .എൻ കെ.അക്‌ബർ നിർവഹിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments