പൊന്നാനി നഗരസഭ "സ്നേഹാരാമം" നാടിന് സമർപ്പിച്ചു.
സമ്പൂർണ്ണ ശുചിത്വ-മാലിന്യ സംസ്കരണം ലക്ഷ്യം വെച്ച് ശുചിത്വ മിഷനും വിദ്യാർത്ഥികളുടെ NSS യൂണിറ്റും കൂടി നഗരസഭയുടെ സഹായത്തോടെ ഒരുക്കുന്ന പദ്ധതിയാണ് സ്നേഹരാമം. മാലിന്യ നിക്ഷേപിക്കപ്പെടുന്ന പൊതുസ്ഥലങ്ങൾ സൗന്ദര്യവൽക്കരണം നടത്തി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നടന്നുവരുന്നു. തൃക്കാവ് സ്കൂൾ NSS വിദ്യാർത്ഥികളുടെ സഹായത്തോടെ ആദ്യ സ്നേഹരാമം പൊന്നാനി ഹാർബർ റോഡിൽ ഇന്ന് പൊതുജനങ്ങൾക്കായി ബഹു. നഗരസഭ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം തുറന്നു കൊടുത്തു. പ്രസ്തുത ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ, ജനപ്രതിനിധികൾ, ക്ലീൻ സിറ്റി മാനേജർ, തൃക്കാവ് സ്കൂൾ NSS വിദ്യാർത്ഥികൾ, അധ്യാപകർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments