പൊന്നാനി കോളിലെ പഴഞ്ഞി കൂട്ടുകൃഷി സൊസൈറ്റി പടശേഖരത്തിന്റെ ബണ്ട് തകർന്നു,
മോട്ടോർ ഷെഡ്, രണ്ടു മോട്ടോറുകളുടെ സ്റ്റാർട്ടർ, ട്രാൻ സ്ഫോമർ എന്നിവ ഒലിച്ചു പോയി. മലപ്പുറം തൃശൂർ ജില്ലകളിൽ ഉൾപ്പെട്ട 600 ഏക്കർ പാടശേഖരത്തിലെ കർഷകരെയാണ് ബണ്ട് തകർച്ച ആശങ്കയിലാക്കിയത്. ബണ്ട് പുനർനിർമിച്ചു പമ്പിങ് തുടങ്ങാൻ താമസം നേരിട്ടാൽ ഇപ്പോഴത്തെ ഞാർ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ മാസം പമ്പിങ് ആരംഭിച്ച പാടശേഖരത്തിൽ 10 ദിവസം കഴിഞ്ഞാൽ നടീൽ ആരംഭിക്കാനിരുന്നതായിരുന്നു .
പാടശേഖരത്തിന്റെ മേൽഭാഗത്ത് ഇട്ട ഞാറിലേക്കും വെള്ളം കയറി . കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നൂറടി തോട്ടിൽ വെള്ളം ഉയർന്നതും, തോട്ടിലെ തടസ്സങ്ങൾ മൂലം ബിയ്യം ഷട്ടർ പ്രദേശത്തേക്ക് വെള്ളം എത്താത്തതും ബണ്ടിന്റെ തകർച്ചയ്ക്ക് കാരണമായി . മലപ്പുറം തൃശൂർ ജില്ലയെ വേർതിരിക്കുന്ന അതിർത്തി പ്രദേശത്താണ് ബണ്ട് തകർന്നത് . 12 വർഷം മുൻപ് 500 മീറ്റർ അകലെ ബണ്ട് തകർന്ന് കൃഷി നശിച്ചിരുന്നു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments