Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സഊദി പ്രവാസികൾക്ക് ആശ്വാസമാകും; കോഴിക്കോട് വിമാന സർവ്വീസിനൊരുങ്ങി സഊദി എയർലൈൻസ്



സഊദി പ്രവാസികൾക്ക് ആശ്വാസമാകും; കോഴിക്കോട് വിമാന സർവ്വീസിനൊരുങ്ങി സഊദി എയർലൈൻസ്

: കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ പ്രമുഖ നഗരങ്ങളിലേക്ക് സർവിസ് നടത്താൻ അനുമതി ലഭിക്കുന്നതിന് കാത്തിരിക്കുകയാണെന്ന് സഊദിയ എയർലൈൻ അധികൃതർ. സഊദി സന്ദർശനത്തിനെത്തിയ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.


നിലവിൽ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് സഊദിയയുടെ നേരിട്ട് വിമാന സർവിസില്ല. എന്നാൽ, ഇതു യാഥാർഥ്യമായാൽ സഊദിയിലുള്ള പ്രവാസി മലയാളികൾക്കും ഇവിടുത്തെ കയറ്റുമതിക്കാർക്കും ഉംറ തീർഥാടകർക്കും ഏറെ പ്രയോജനപ്പെടും. കൂടുതൽ സീറ്റിങ് കപ്പാസിറ്റിയുള്ള വൈഡ് ബോഡി വിമാനങ്ങൾ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവിസ് നടത്തുന്നത് ഇരു രാജ്യങ്ങളിലുമുള്ള മലയാളികൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് സഊദിയ അധികൃതർ ചർച്ചയിൽ വ്യക്തമാക്കി.

കൂടുതൽ ചരക്കുകൾ ഒറ്റയടിക്ക് കൊണ്ടുപോകാനായെങ്കിലേ അഞ്ചര മണിക്കൂറിലേറെ യാത്രാ സമയമെടുക്കുന്ന ജിദ്ദ-കോഴിക്കോട് വിമാന സർവിസ് കൂടുതൽ ലാഭകരമാകൂ. അതിന് 400 ലേറെ സീറ്റുള്ള വലിയ വിമാനങ്ങളുടെ സർവിസ് വേണം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ അടുത്ത ദിവസം തന്നെ സർവിസ് നടത്താൻ തയാറാണെന്ന് സഊദിയ അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ എം പിമാരായ എം.കെ രാഘവനും അബ്ദുസ്സമദ് സമദാനിയും പൂർണ പിന്തുണ അറിയിച്ചതായി കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് പോർട്ട് കമ്മിറ്റി ചെയർമാൻ മുൻഷിദ് അലി പറ ഞ്ഞു.

150 – 200 സീറ്റുള്ള വിമാനങ്ങളാണെങ്കിൽ യാത്രാനിരക്ക് ഭീമമായി ഉയരും. 400ലേറെ സീറ്റുള്ള വലിയ വിമാനങ്ങളാകുമ്പോൾ കുറഞ്ഞ നിരക്കിൽ സർവിസ് നടത്താനാകുമെന്നാണ് സഊദിയ പറയുന്നത്. നേരത്തെ സർവിസ് നടത്തിയിരുന്ന കോഴിക്കോടിന് പ്രഥമ പരിഗണനയാണ് നൽകുന്നതെന്നും അവർ വ്യക്തമാക്കുന്നു. നിലവിൽ കൊച്ചിയിലേക്ക് വലിയ വിമാനങ്ങളുമായി സഊദിയയും ഖത്തർ എയർ ലൈൻസുമെല്ലാം സർവിസ് നടത്തുന്നുണ്ട്.

എന്നാൽ, യാത്രക്കാർ കൂടുതലുള്ളത് കോഴിക്കോട്ടു നിന്നാണ്. 2020ലെ വിമാനാപകടത്തെ തുടർന്നാണ് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് നിർത്തി വെച്ചത്




🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments