അണ്ടത്തോട് പെരിയമ്പലം ബീച്ച് ഫെസ്റ്റിവെല്‍ 28 ന് ആരംഭിക്കും
പുന്നയൂര്‍ക്കുളം . പഞ്ചായത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പെരിയമ്പലം- അണ്ടത്തോട് ബീച്ച് ഫെസ്റ്റിവെല്‍ 28 നു ആരംഭിക്കും. 7 ദിവസം നീളുന്ന കാര്‍ണിവെല്‍ 25 നു വൈകിട്ട് ആരംഭിക്കും.
28 നു വൈകിട്ട് അണ്ടത്തോട് സെന്ററില്‍ നിന്നു ആരംഭിക്കുന്ന ഘോഷയാത്ര പെരിയമ്പലം ബീച്ചില്‍ സമാപിക്കും. നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവയും പഞ്ചായത്തിലെ വിവിധ ക്ലബ് പ്രവര്‍ത്തകര്‍ സന്നദ്ധ സംഘങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരക്കും. രാത്രി 7 നു സലീം കോടത്തൂര്‍ നയിക്കുന്ന ഗാനമേള. 29 നു വൈകിട്ട് 5 നു ഭിന്നശേഷിക്കാരുടെ കലോല്‍സവം നടക്കും. 7 നു സുറുമി വയനാട് അവതരിപ്പിക്കുന്ന അറേബ്യന്‍ നൈറ്റ്. 30 നു വൈകിട്ട് പാലിയേറ്റീവ് പരിചരണത്തിലുള്ളവരുടെ സംഗമം നടക്കും. രാത്രി 7 നു പുനര്‍ജിനി കൂറ്റനാട് അവതരിപ്പിക്കുന്ന നാടന്‍പാട്ട്, നാടന്‍ കലാരൂപങ്ങള്‍ എന്നിവ അരങ്ങേറും. 31 നു രാത്രി 7 നു കൊച്ചിന്‍ ബ്ലാക്ക് ഡിയോണ്‍ അവതരിപ്പിക്കുന്ന ലൈവ് ഡിജെ, ഫ്യൂഷന്‍ എന്നിവ നടക്കും. നാളെ മുതല്‍ 8 ദിവസവം ബീച്ചില്‍ കാര്‍ണിവെല്‍ ഉണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വൈസ് പ്രസിഡന്റ് ഇ.കെ.നിഷാര്‍, കെ.എച്ച്.ആബിദ്, പി.എസ്.അലി, എ.ഡി.ധനീപ്, ആലത്തയില്‍ മൂസ, ബിന്ദു ടീച്ചർ എന്നിവര്‍ അറിയിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments