നിങ്ങളുടെ സ്വന്തം അക്ഷര മലരുകള്‍: പുസ്തക പ്രകാശനവും ആദരിക്കൽ ചടങ്ങും നടന്നു
നിങ്ങളുടെ സ്വന്തം അക്ഷര മലരുകള്‍ ഓണ്‍ലൈന്‍ സാഹിത്യ കൂട്ടായ്മയുടെ നാലാം വാര്‍ഷികോത്സവവും അംഗങ്ങളുടെ പുസ്തക പ്രകാശനവും ആദരിക്കൽ ചടങ്ങും ചെമ്പൂക്കാവ് ബാലഭവനിൽ നടന്നു.
വാര്‍ഷികോത്സവ പരിപാടിയുടെ ഉദ്ഘാടനവും നൂറോളം പേജ് അടങ്ങിയ നാലാം വാര്‍ഷിക ഉപഹാരമായ നിങ്ങളുടെ സ്വന്തം അക്ഷര മലരുകള്‍ നാലാം പതിപ്പിന്റെ പ്രകാശനവും കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ നിർവ്വഹിച്ചു.
കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പുസ്തകം ഏറ്റുവാങ്ങി. അലി പുന്നയൂരിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സാഹിത്യ സൗഹൃദ സംഗമ വേദികൾ ഉണർന്നു പ്രവർത്തിച്ചു വരുന്നു എന്നത് ശ്ലാഘനീയം തന്നെയാണ്. ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലം, ദേശം ചുറ്റി സഞ്ചരിച്ച ഭാഷയെ പുതു തലമുറ യുവത്വങ്ങളിലും എത്തിക്കാൻ ഇത്തരം കൂട്ടായ്മകൾ പര്യാപ്തമാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് കൂട്ടായ്മയിലെ മികച്ച എഴുത്തുകാർക്കുള്ള ആദരവും കൈമാറി. 1400 ഓളം അംഗങ്ങൾ വരുന്ന ഓൺലൈൻ സാഹിത്യ കൂട്ടായ്മയാണ് നിങ്ങളുടെ സ്വന്തം അക്ഷര മലരുകൾ.
ചടങ്ങിൽ ചീഫ് അഡ്മിൻ അലി പുന്നയൂരിന്റെ പ്രഥമ കവിതാ സമാഹാരം " പരിച്ഛേദം " കവിയും ഗാനരചയിതാവു്മായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പ്രകാശനം ചെയ്തു. നോവലിസ്റ്റ് ഹനീഫ കൊച്ചനൂർ പുസ്തകം ഏറ്റുവാങ്ങി.
ഗദ്യ രൂപേണയും പദ്യ രൂപേണയും കവിത എഴുതാം അതിൽ നാം
ഉദ്ദേശിക്കുന്നത് ഉണ്ടാകണം എന്നു മാത്രം. നാടറിഞ്ഞ , അനുഭവങ്ങളുള്ള ഒരു എഴുത്തുകാരനാണ് അലി പുന്നയൂരെന്ന് പ്രകാശന ചടങ്ങിൽ ഇരുവരും അഭിപ്രായപെട്ടു.
സ്ഥാപകനും ചീഫ് അഡ്മിനുമായ അലി പുന്നയൂര്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ അംഗങ്ങളായ അമിത്രജിത്ത് തൃശൂർ, രാജൻ മച്ചാട്, കമർബാനു വലിയകത്ത്, മെഹറുന്നിസ ബഷീർ, സി. കെ. ബി നായർ, അഷ്റഫലി തിരൂർക്കാടു് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
പ്രഗിലേഷ് ശോഭ സ്വാഗതവും
ഗിരിജ എം. യു നന്ദിയും പറഞ്ഞു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments