അഞ്ഞൂർ പാർക്കാടി ക്ഷേത്രം റോഡ് നിർമ്മാണം പൂർത്തീകരിച്ചു
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അഞ്ഞൂർ പാർക്കാടി ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തീകരിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (CMLRRP) ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. എ.സി. മൊയ്തീൻ എംഎൽഎ യുടെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്.
295 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണ് റോഡിനുള്ളത്. താഴെ നിന്നും കരിങ്കല്ലുപയോഗിച്ച്
കെട്ടിയുയർത്തി മണ്ണ് ഫിൽ ചെയ്ത്
സോളിംഗ്, മെറ്റലിങ്ങ്, ടാറിങ്ങ് എന്നിവ പൂർത്തീകരിച്ചു. രണ്ട് കൾവർട്ടുകൾ പണിത് പരമ്പരാഗത നീരൊഴുക്ക് തടസ്സപ്പെടുത്താതെ ഏറ്റവും മികച്ച നിലയിലാണ് ഈ റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.
അഞ്ഞൂർ പാർക്കാടി ക്ഷേത്രത്തിലേക്കുള്ള ഈ വഴി പാടവരമ്പ് ആയിരുന്നു. ഇവിടെയുള്ള
റോഡ് നിർമ്മാണത്തിനായി 2021 ൽ ഫണ്ട് അനുവദിച്ചെങ്കിലും പല സാങ്കേതിക പ്രശ്നങ്ങളാൽ നിർമ്മാണം നിലച്ചു. തുടർന്ന് എ.സി. മൊയ്തീൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമഫലമായാണ് നിർമ്മാണം പുനരാരംഭിക്കാനായത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments