വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ലൈഫ് 2020 മൂന്നാം ഘട്ട ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു .
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ മൂന്നാം ഘട്ട സംഗമം സംഘടിപ്പിച്ചു . എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . ലൈഫ് 2020 അന്തിമ ഗുണഭോക്ത പട്ടികയിൽ ഉൾപ്പെട്ട
എസ് . സി , ഫീഷറീസ് , ജനറൽ , വിഭാഗങ്ങളിലായി 263 ഗുണഭോക്താക്കളുടെ അർഹത പരിശോധനക്കായി ഒന്നാം ഘട്ടം , രണ്ടാം ഘട്ടം ഗുണഭോക്ത സംഗമങ്ങളിലായി പൂർത്തിയാക്കിയിരുന്നു . അർഹതാ പരിശോധന പൂർത്തിയാക്കിയവരിൽ , ഗ്രാമ പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ടവർക്ക് ഭവന നിർമ്മാണ ഘട്ടങ്ങൾക്ക് അനുസ്യതമായി ധനസഹായം നല്കുകയും ചെയ്തിരുന്നു .
ലൈഫ് 2020 മൂന്നാം ഘട്ട സംഗമത്തിൽ ബാക്കി വരുന്ന 304 ഗുണഭോക്താക്കളുടെ അർഹത പരിശോധയാണ് പൂർത്തിയാക്കിയത് . പരിശോധന പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് ഗ്രാമ പഞ്ചായത്തുമായി കരാറിൽ ഏർപ്പെടുന്നതിന് ആവശ്യമായ രേഖകൾ ഹാജറാക്കുന്നതിന് നിർദേശം നല്കുകയും , കരാറിൽ ഏർപ്പെടുന്ന ഗുണഭോക്താക്കൾക്ക് മുൻഗണനാടിസ്ഥാനത്തിൽ ആദ്യ ഗഡു ധനസഹായം അനുവദിക്കുന്നതിനും
തീരുമാനിച്ചു .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിർവ്വഹണ ഉദ്യോഗസ്ഥൻ വി. ഇ . ഒ . ആർ . രാജ്കുമാർ പദ്ധതി വിശദീകിച്ചു . ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പടയോടത്ത് , സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് മെമ്പർ മുസ്തഫ മുക്രിയത്ത് എന്നിവർ സംസാരിച്ചു . സാമൂഹ്യ ക്ഷേമ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംസി റമീസ് സ്വാഗതവും , ജൂനിയർ സൂപ്രണ്ട് പത്മകുമാർ നന്ദിയും പറഞ്ഞു . ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. വേണുഗോപാൽ , റസ് ലത്ത് സെക്കീർ , റമീന ഇസ്മയിൽ ,
കെ. വേലായുധൻ , ഹസീന
ഹിദായത്ത് , സബിത പുന്നക്കൽ , പി. പ്രിയ , ഓഫീസ് അസിസ്റ്റൻ്റ് സതി സുരേഷ് തുടങ്ങിയവർ ഗുണഭോക്താക്കളുടെ രേഖകൾ പരിശോധിക്കുന്നതിന് നേത്യത്വം നല്കി .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments