കുന്നംകുളം മണ്ഡലത്തിലെ അംഗീകൃത വായനശാലകൾക്കായി പുസ്തകങ്ങൾ വിതരണം ചെയ്തു
കുന്നംകുളം മണ്ഡലത്തിലെ അംഗീകൃത വായനശാലകൾക്കായി പുസ്തകങ്ങൾ വിതരണം ചെയ്തു. എ സി മൊയ്തീൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ചാണ് പുസ്തകങ്ങൾ വാങ്ങിയത്. പോർക്കുളം പഞ്ചായത്തിലെ പെങ്ങാമുക്ക് വായനശാലയ്ക്ക് പുസ്തകം കൈമാറി എ സി മൊയ്തീൻ എം എൽ എ വിതരണോദ്ഘാടനം നിർവഹിച്ചു . 45 വായനശാലകൾക്ക് പുസ്തകങ്ങൾ കൈമാറി.
കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ്മാരായ എസ് ബസന്ത് ലാൽ, ടി ആർ ഷോബി, പി ഐ രാജേന്ദ്രൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, ടി. സോമശേഖരൻ, സജിനി പ്രേമൻ, പ്രിയ സജീഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വത്സൻ പാറന്നൂർ, പ്രസിഡന്റ് ബിജു, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, വായനശാല പ്രവർത്തകർ ,
തുടങ്ങിയവർ പങ്കെടുത്തു.
കുന്നംകുളം മണ്ഡലത്തിലെ അംഗീകൃത വായനശാലകൾക്കായി പുസ്തകങ്ങൾ വിതരണം ചെയ്തു
കുന്നംകുളം മണ്ഡലത്തിലെ അംഗീകൃത വായനശാലകൾക്കായി പുസ്തകങ്ങൾ വിതരണം ചെയ്തു. എ സി മൊയ്തീൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ചാണ് പുസ്തകങ്ങൾ വാങ്ങിയത്. പോർക്കുളം പഞ്ചായത്തിലെ പെങ്ങാമുക്ക് വായനശാലയ്ക്ക് പുസ്തകം കൈമാറി എ സി മൊയ്തീൻ എം എൽ എ വിതരണോദ്ഘാടനം നിർവഹിച്ചു . 45 വായനശാലകൾക്ക് പുസ്തകങ്ങൾ കൈമാറി.
കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ്മാരായ എസ് ബസന്ത് ലാൽ, ടി ആർ ഷോബി, പി ഐ രാജേന്ദ്രൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, ടി. സോമശേഖരൻ, സജിനി പ്രേമൻ, പ്രിയ സജീഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വത്സൻ പാറന്നൂർ, പ്രസിഡന്റ് ബിജു, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, വായനശാല പ്രവർത്തകർ , തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments