അജൈവ മാലിന്യ ശേഖരണം സുഗമമാക്കാന്‍ ഹരിത കര്‍മ്മസേനയ്ക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഇലക്ട്രിക് വാഹനം നല്‍കി.
ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ 517,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഹരിതസേന അംഗങ്ങൾക്ക്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു . മെമ്പർമാരായ ഹിളർ കാഞ്ഞിരമുക്ക് , നിഷാദ് അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ, അസിസ്റ്റന്റ് സെക്രട്ടറി സജു പ്രകാശ് തുടങ്ങിയവർ ആശംസ അറിയിച്ചു . ഐആർടിസി അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വലിയവീട്ടിൽ നന്ദിയും പറഞ്ഞു .
ഹരിത കര്‍മ്മ സേന വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ കൃത്യസമയത്ത് പഞ്ചായത്തിന്റെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ എത്തിക്കുന്നതിനും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇലക്ട്രിക് വാഹനം സഹായകരമാകും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments