Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അജൈവ മാലിന്യ ശേഖരണം സുഗമമാക്കാന്‍ ഹരിത കര്‍മ്മസേനയ്ക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഇലക്ട്രിക് വാഹനം നല്‍കി


അജൈവ മാലിന്യ ശേഖരണം സുഗമമാക്കാന്‍ ഹരിത കര്‍മ്മസേനയ്ക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഇലക്ട്രിക് വാഹനം നല്‍കി. 

ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ 517,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഹരിതസേന അംഗങ്ങൾക്ക് 
  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു . മെമ്പർമാരായ ഹിളർ കാഞ്ഞിരമുക്ക് , നിഷാദ് അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ, അസിസ്റ്റന്റ് സെക്രട്ടറി സജു പ്രകാശ് തുടങ്ങിയവർ ആശംസ അറിയിച്ചു . ഐആർടിസി അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വലിയവീട്ടിൽ നന്ദിയും പറഞ്ഞു .
ഹരിത കര്‍മ്മ സേന വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ കൃത്യസമയത്ത് പഞ്ചായത്തിന്റെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ എത്തിക്കുന്നതിനും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇലക്ട്രിക് വാഹനം സഹായകരമാകും.
🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments