കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ സമ്മേളനം തുടങ്ങി
ജനാധിപത്വ ചേരിയിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (KPSTA) പൊന്നാനി ഉപജില്ലാ സമ്മേളനം എരമംഗലം സി എം എം യു പി സ്കൂൾ ഉമ്മൻ ചാണ്ടി നഗറിൽ തുടങ്ങി. യു.ഡി.എഫ്. മലപ്പുറം ജില്ലാ ചെയർമാൻ പി ടി അജയ്‌മോഹൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് സി റഫീഖ് അധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ ജില്ലാ സെക്രട്ടറി
ഇ ഉമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കേശവൻ നായർ മാസ്റ്റർ യങ് പെർഫോർമർ അവാർഡ്, കുഞ്ഞിപ്പോക്കർ മാസ്റ്റർ ബെസ്റ്റ് വുമൺ പെർഫോർമർ അവാർഡ് എന്നിവയുടെ സമർപ്പണം നടന്നു. കെ എം അനന്തകൃഷ്‌ണൻ മാസ്റ്റർ, സുമേഷ് കെ എസ്,
എം.കെ എം അബ്ദുൽ ഫൈസൽ, സുരേഷ് പാട്ടത്തിൽ, വി. കെ അനസ്, പി ഹസീനബാൻ, ഷീജ സുരേഷ്, സി.എസ് മനോജ്, എം പ്രജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments