മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയെ യുഡിഎഫ് അംഗങ്ങൾ ഉപരോധിച്ചു
ശുദ്ധജലത്തിന് പൈപ്പിടാൻ പൊളിച്ച റോഡുകൾ നന്നാക്കാൻ വൈകിയതോടെ മാറഞ്ചേരി പഞ്ചായത്തിലെ യുഡി എഫ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
ജലജീവൻ പൈപ്പുകൾ കൊണ്ടുപോകുന്നതിനായി ഒരു വർഷം മുൻപ് പൊളിച്ച റോഡുകളാണ് കോൺക്രീറ്റോ, ടാറിങ്ങോ നടത്താതെ വൈകിപ്പിച്ചു കൊണ്ടിരിക്കുന്നത്. ജനുവരി 13നകം പഞ്ചായത്തിലെ 19 വാർഡുകളിലെയും പൊളിച്ച റോഡുകൾ നന്നാക്കി ഗതാഗത യോഗ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജലജീവൻ ഉദ്യോഗസ്ഥരും മാ ങ്ങൾക്ക് മുൻപ് ഭരണ സമിതി യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു.
നിശ്ചിത സമയം കഴിഞ്ഞിട്ടും റോഡ് പണി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറി ടി.മണികണ്ഠനെ ഓഫിസിനുള്ളിൽ ഒന്നര മണിക്കൂറോളം ഉപരോധിച്ചത്.
സെക്രട്ടറിയിൽ നിന്ന് രേഖ മൂലം കത്ത് ലഭിക്കാതെ ഓഫിസ് അടക്കാൻ അനുവദിക്കില്ലെന്ന് അംഗങ്ങൾ അറിയിച്ചതോ ടെ പെരുമ്പടപ്പ് പൊലീസ് പ്രതിഷേധക്കാരുമായി ചർച്ച നടത്തു കയായിരുന്നു.
അഞ്ചരയോടെ സെക്രട്ടറി രേഖ മൂലം കത്ത് നൽകിയതോടെയാണ് മെംബർമാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്.
പഞ്ചായത്ത് അംഗങ്ങളായ ഷിജിൽ മുക്കാല, ഹിളർ കാഞ്ഞിരമുക്ക്, എം.ടി.ഉബൈദ്, കെ.കെ.അബ്‌ദുൽ ഗഫൂർ, സംഗീത രാജൻ സുലൈഖ റസാഖ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments