കുന്നംകുളം നഗരസഭയില്‍ പി എസ് സി പഠന കേന്ദ്രം ആരംഭിച്ചു
പി എസ് സി പരീക്ഷയില്‍ ഉന്നത വിജയം നേടാനും സര്‍ക്കാര്‍ ജോലി കരസ്ഥമാക്കുന്നതിനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുന്ന പി എസ് സി പഠന കേന്ദ്രം നഗരസഭയില്‍ ആരംഭിച്ചു. ഏകലവ്യന്‍ സ്മാരക ലൈബ്രറിയുടെ മുകള്‍നിലയിലാണ് പഠനകേന്ദ്രം തുടങ്ങിയത്. ഇവിടെ താത്കാലിക സൗകര്യമെന്ന നിലയില്‍ ഉദ്യോഗാര്‍ത്ഥികള്‍ പഠിക്കാനായി എത്തിയിരുന്നു. ഇതില്‍ നിന്നും പലരും പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ട് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.
പി എസ് സി പരീക്ഷക്കായി പഠിക്കാനെത്തുന്നവര്‍ക്ക് തൊഴില്‍ പ്രസിദ്ധീകരണങ്ങള്‍, റഫറന്‍സ് ഗ്രന്ഥങ്ങള്‍ എന്നിവ ലൈബ്രറിയില്‍ നിന്നും എടുത്ത് വായിക്കാനുള്ള സൗകര്യവും ചെയ്തു കൊടുക്കുന്നുണ്ട്. രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയാണ് പഠിതാക്കള്‍ക്കുള്ള സമയം.
ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, കൌണ്‍സിലര്‍ മിനി മോണ്‍സി, ലൈബ്രേറിയന്‍ പ്രവീണ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് പി എസ് സി ലിസ്റ്റില്‍ നിന്ന് ജോലി നേടിയവര്‍ക്കും ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും വിവിധ മത്സരപരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും സമ്മാന വിതരണം നടത്തി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments