Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ബണ്ട് തകർന്ന് മണ്ണുമൂടി; പത്തേക്കർ പാടശേഖരത്തിൽ കൃഷി മുടങ്ങി


ബണ്ട് തകർന്ന് മണ്ണുമൂടി; പത്തേക്കർ പാടശേഖരത്തിൽ കൃഷി മുടങ്ങി

നരണിപ്പുഴ-കുമ്മിപ്പാലം പാടശേഖരം പൂർവസ്‌ഥിതിയിലാക്കാൻ സർക്കാർ സഹായം വേണമെന്നു കർഷകർ

എരമംഗലം ഒന്നരമാസം മുമ്പുണ്ടായ ബണ്ട് തകർച്ചയിൽ നരണിപ്പുഴ-കുമ്മിപ്പാലം പാടശേഖരത്ത് മണ്ണുമൂടിയതോടെ പത്തേക്കറോളം ഭൂമി കൃഷി ഇറക്കാനാവാത്ത സ്ഥിതിയിൽ 
നൂറടിത്തോടിൽ നിന്നും പുറം കോളിൽനിന്നും ഉണ്ടായ ശക്ത‌മായ വെള്ളത്തിന്റെ ഒഴുക്കിനെ തുടർന്നാണ് പാടശേഖരത്തിന്റെ 75 മീറ്റർ ബണ്ട് തകർന്നുപോയത്.

 ശക്തമായ ഒഴുക്കിൽ തകർന്ന ബണ്ടിനോടു ചേർന്നുള്ള 10 ഏക്കർ കൃഷി ഭൂമിയിലാണ് ചെളിയും മണ്ണും നിറഞ്ഞു കിടക്കുന്നത്.

നടിലിനായി ഒരുക്കിയ 400 മീറ്റർ പാടങ്ങളാണ് കൃഷി ചെയ്യാൻ കഴിയാത്ത തരത്തിൽ പുതച്ചേറും മണ്ണും കൊണ്ട് മുടിക്കിടക്കുന്നത്. കൂടാതെ സമീപത്തെ ഇടത്തോടു കളിലേക്കും മണൽ ഒഴുകിയെത്തി ആഴം കുറഞ്ഞു. വെള്ളക്കെട്ടിൽ ബണ്ടിനടിയിലെ പുതച്ചേറ് താഴുകയും വേഗത്തിൽ വെള്ളം പാടശേഖരത്ത് ഒഴുകിയെത്തുകയുമായിരുന്നു.

പുതച്ചേറിന്റെ വലിയ കട്ടകളാണ് പാടശേഖരത്തിന്റെ വിവിധ ഭാഗങ്ങളിൽ കിടക്കുന്നത് വെള്ളം വറ്റിയതോടെ മീറ്ററുകളോളം നീള ത്തിൽ മണലും ചെളിയും മരക്കു റ്റികളും കൂടിക്കിടക്കുകയാണ്. പുറം കോളിൽനിന്ന് വെള്ളത്തോടൊപ്പം വലിയ കളകൾ എത്തിയത് പാടശേഖരത്തെ കൃഷിസ്ഥലത്തേക്ക് വ്യാപിച്ചിട്ടുണ്ട്. മണൽ മു ടിയ സ്‌ഥലത്തുനിന്ന് മണൽ നീക്കം ചെയ്യാൻ വലിയ ചെലവ് വരു ന്നതിനാൽ ഈ സീസണിൽ ഇവിടെ കൃഷി ചെയ്യാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. 

ഓരോ ഏക്കറിലെയും മണ്ണ് നീക്കം ചെയ്യാൻ പതിനായിരം രൂപയ്ക്കു മുകളിൽ ചെലവ് വരുമെന്നതിനാൽ കർഷകർക്ക് മണൽ നിക്കി കൃഷി ഇറക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.

ബണ്ട് പുനർനിർമ്മിക്കുന്നതിനൊപ്പം മണൽ മൂടിയ കൃഷിസ്ഥലം സർക്കാർ സംവിധാനം ഉപയോഗിച്ച് പഴയ രീതിയിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം ഈ ആവശ്യം ഉന്നയിച്ച് എം എൽഎക്കും കെഎൽഡിസിക്കും പരാതി നൽകുമെന്ന് പാടശേഖര സമിതി പ്രസിഡൻ്റ് രാഘവൻ തട്ടകത്തും സെക്രട്ടറി സുരേഷ് പാട്ടത്തിലും അറിയിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments