Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

റമദാൻ സ്പെഷ്യല്‍ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.



റമദാൻ സ്പെഷ്യല്‍ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത പരിഹരിക്കാന്‍ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റമളാൻ മാസക്കാലത്ത് വിശ്വാസികൾ വ്രതനുഷ്ടാനത്തിലായതിനാൽ താലൂക്കിൽ വർദ്ധിച്ചു വരുന്ന രക്ത ദൗർലഭ്യത കണക്കിലെടുത്താണ് അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ വെച്ച് രാത്രി 8 മണി മുതൽ 11 വരെ നടന്ന ക്യാമ്പിൽ 23 പേർ രജിസ്റ്റർ ചെയ്യുകയും 19 പേർ സന്നദ്ധ രക്‌തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന് ബ്ലഡ് സെന്റർ ഇൻ ചാർജും ബി ഡി കെ മലപ്പുറം ഭാരവാഹിയുമായ ഹിജാസ് മാറഞ്ചേരി, ബ്ലഡ് സെന്റർ ടെക്നീഷ്യൻ അബ്ദുൽ നാഫിഹ്, ഗ്രീഷ്മ എന്നിവരും ബി ഡി കെ മലപ്പുറം ജില്ലാ ഭാരവാഹികളായ ജുനൈദ് നടുവട്ടം, അലിമോൻ പൂക്കരത്തറ, അഭിലാഷ് കക്കിടിപ്പുറം,
 താലൂക്ക് കോർഡിനേറ്റർമാരായ ഹഫ്സൽ കോലത്ത്, സുജിത് പൊൽപ്പാക്കര എന്നിവരും ചേർന്ന് നേതൃത്വം നൽകി.



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments