Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിലെ പതിനൊന്ന് കടകളില്‍ മോഷണം .രണ്ട് കടകളില്‍ നിന്ന് പണവും സി.സി.ടി.വിയുടെ ഡി.വി.ആറും കവര്‍ന്നു


പൊന്നാനിയിലെ പതിനൊന്ന് കടകളില്‍ മോഷണം .രണ്ട് കടകളില്‍ നിന്ന് പണവും സി.സി.ടി.വിയുടെ ഡി.വി.ആറും കവര്‍ന്നു

ഒരിടവേളക്ക് ശേഷം പൊന്നാനിയില്‍ കടകള്‍ കേന്ദ്രീകരിച്ച് വ്യാപക മോഷണം. വെള്ളിയാഴ്ച പുലര്‍ച്ചെ പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ വിവിധ കടകളിലാണ് കള്ളന്‍ കയറിയത്.ബേബി ഹോം, മാക്‌സ് വെഡിങ് സ്റ്റുഡിയോ, പി.വി.എം ഫ്രൂട്‌സ് ഷോപ്പ്, എലെക്ട്രോസോണിക്, നൈസ് ബട്ടന്‍സ് തുടങ്ങി പതിനൊന്ന് കടകളിലാണ് മോഷണവും, മോഷണ ശ്രമവും നടന്നത്. മാക്‌സ് വെഡിങ് സ്റ്റുഡിയോയുടെ പൂട്ടു തകര്‍ത്തു ഷട്ടറുയര്‍ത്തി ഡോറിലെ ഗ്ലാസ് പൊട്ടിച്ചാണ് അകത്ത് കടന്നിരിക്കുന്നത്. മേശയില്‍ സൂക്ഷിച്ച അയ്യായിരം രൂപയും കര്‍വന്നിട്ടുണ്ട്. തൊട്ടടുത്ത മാറ്റൊരു കടയില്‍ നിന്ന് ആറായിരം രൂപയും കവര്‍ന്നു. ഇലക്ട്രോ സോണിക് എന്ന കടയില്‍ നിന്ന് 12000 രൂപ വില പിടിപ്പുള്ള സാറ്റ്‌ലൈറ്റ് സിഗ്നല്‍ അളക്കുന്ന ഉപകരണവും മോഷണം പോയി.കൂടാതെ തെട്ടടുത്ത കടകളിലും കള്ളന്‍ കയറിയിട്ടുണ്ട്. രണ്ടിടങ്ങളിലെ സി.സി.ടി.വി യുടെ ഡി.വി.ആറും മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്. പൊന്നാനി നഗരത്തില്‍ കഴിഞ്ഞ മാസം മൂന്നിടങ്ങളില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. കൊല്ലന്‍ പടിയിലും, ബിയ്യത്തിലും ഒരേ സമയം നിരവധി ഷോപ്പുകളില്‍ മോഷണം നടക്കുകയും, കര്‍മ റോഡിലെ വഴിയോര കച്ചവട കോനത്തില്‍ തുടര്‍ മോഷണങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. മോഷ്ടാവിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വീണ്ടും മോഷണമുണ്ടായത്. കടക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊന്നാനി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments