Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വൈവിധ്യങ്ങളുടെ സംഗമ വേദിയായി സൗഹൃദ ഇഫ്താർ വിരുന്ന് .

വൈവിധ്യങ്ങളുടെ സംഗമ വേദിയായി സൗഹൃദ ഇഫ്താർ വിരുന്ന് .


 സമൂഹത്തിലെ വ്യത്യസ്ഥ രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവരുടെ ഒത്തുചേരൽ കൊണ്ട് ശ്രദ്ധേയമായി മാറഞ്ചേരിയിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ വിരുന്ന്. ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയ മാസ്റ്റർ പടിയിലെ ഡീലക്സ് കോംപ്ലക്സിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് അപൂർവ്വ ഒത്ത് കൂടൽ നടന്നത്.

നിറങ്ങളുടെയും ജാതികളുടെയും മതങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിഞ്ഞ് കണ്ട് വിദ്വേഷങ്ങൾ വളർത്തുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള ഒത്തുചേരൽ തന്നെ ഒരു ഐക്യത്തിൻ്റെ സന്ദേശമാണെന്ന് ഇഫ്താർ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി മേഖലാ പ്രസിഡൻ്റ് പി.അബ്ദുറഹ്മാൻ പറഞ്ഞു.

മനുഷ്യരെല്ലാവരും ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടവരാണെന്നും ജാതി - മത - വർണ്ണങ്ങളുടെ അടിസ്ഥാനത്തിലല്ല ഓരോരുത്തരുടെയും മഹത്വത്തിന് കാരണമെന്നും ദൈവത്തെ ഭയപ്പെട്ട് ജീവിതം നയിക്കുന്നവരാണ് ഉന്നതെരുന്നുമാണ് ദൈവം അരുളിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സമിതി അംഗം എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.

പ്രൊഫ. ചന്ദ്രഹാസൻ, ശ്രീരാമനുണ്ണി മാസ്റ്റർ, സ്വഞ്ചുറി ധർമ്മൻ, സലീം പുത്തൻപുരയിൽ, രുദ്രൻ വാരിയത്ത്, മോനിഷ , ജിഹാദ് തുടങ്ങിയവർ സൗഹൃദ സന്ദേശങ്ങൾ കൈമാറി.

വേദിയിൽ വെച്ച് മലർവാടിയും ടീൻ ഇന്ത്യയും മീഡിയാ വണ്ണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലിറ്റിൽ സ്കോളാർ മത്സരത്തിൽ ഏരിയാ - ജില്ലാ തലങ്ങളിൽ വിജയികളായവർക്ക് പി.അബ്ദുറഹ്മാനും ഷഹീദാബാനു ടീച്ചറും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. ഏരിയാ പ്രസിഡൻ്റ് വി. കുഞ്ഞി മരക്കാർ സ്വാഗതവും സെക്രട്ടറി മണമൽ ജമാൽ നന്ദിയും പറഞ്ഞു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com



Post a Comment

0 Comments