കുന്നംകുളം നഗരസഭയില്‍ ഗ്രീന്‍ ടെക്നോളജി പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ കുന്നംകുളം നഗരസഭ സംസ്ഥാനത്തിന് മാതൃകയെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. കുന്നംകുളം നഗരസഭയുടെ ഗ്രീന്‍ ടെക്നോളജി പാര്‍ക്ക് കുറുക്കന്‍പാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആത്യാധുനികവും അതിലുപരി ജനപങ്കാളിത്തവും കൊണ്ട് വളരെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുന്നംകുളത്തെ ഗ്രീന്‍ പാര്‍ക്കില്‍ ടെക്നോളജി പാര്‍ക്ക് വലിയ സാധ്യതകളാണ് ഭാവിയില്‍ ഉണ്ടാക്കുകയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എ.സി മൊയ്തീന്‍ എം എല്‍ എ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ മന്ത്രിക്ക് ഉപഹാരം നല്‍കി. തുടര്‍ച്ചയായി 11 തവണ യൂസര്‍ഫി കളക്ഷന്‍ നേടി സ്വച്ഛ് ചാമ്പ്യനായ സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷിനെ മന്ത്രി ആദരിച്ചു.
നഗരസഭ മാലിന്യ സംസ്കരണ അംബാസിഡര്‍ വി.കെ ശ്രീരാമന്‍, ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, വാര്‍ഡ് കൌണ്‍സിലര്‍ എ. എസ് സനല്‍, മുന്‍ ചെയര്‍മാന്‍മാരായ കെ സി ബാബു, ടി എസ് സുബ്രഹ്മണ്യന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി. മനോജ് കുമാര്‍, സെക്രട്ടറി കെ ബി വിശ്വനാഥന്‍, സി സി എം ആറ്റ്ലി പി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാലിന്യ സംസ്കരണ പഠനത്തിനും ഗവേഷണത്തിനുമായി സജ്ജമാക്കിയിട്ടുള്ള ഗ്രീന്‍ ടെക്നോളജി സെന്റര്‍ 58 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments