നൂറിലധികം വരവ് പൂരങ്ങൾ; വർണ്ണ ശോഭയോടെ കണ്ടകുറുമ്പക്കാവ് ഉത്സവം
വര്‍ണവും നാദവും ശബ്ദഘോഷവുമായി പന്ത്രണ്ട് ദിവസം നീണ്ടുനിന്നകണ്ടകുറുമ്പക്കാവ്ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങള്‍ക്ക് സമാപനം
പൊന്നാനി :കാലത്തിന്റെ പെരുംസാക്ഷിയായ കണ്ടകുറുമ്പക്കാവിലമ്മയുടെ മുന്നില്‍ എണ്ണിയാലൊടുങ്ങാത്ത ആള്‍ക്കൂട്ടം കാഴ്ചകള്‍ കണ്ടും വിശേഷം പറഞ്ഞും അലഞ്ഞു നടന്നു. ഒരു പകലും ഒരു രാവും. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്ക് ഉഷപൂജയ്ക്ക് നടതുറന്നതുമുതല്‍ നാടിന്റെ നാനാഭാഗത്തുനിന്നും സ്ത്രീകളടക്കമുള്ള ഭക്തജനങ്ങള്‍ പൊന്നാനിയിലേക്കൊഴുകി. ഉഷപൂജയ്ക്കുശേഷം കീര്‍ത്തനങ്ങള്‍ കേളി, നാദസ്വരം, ചാക്യാര്‍കൂത്ത് എന്നീ പരിപാടികളരങ്ങേറി. രാവിലെ 10.30 വരെ ഉത്സവപറമ്പില്‍ ആരവങ്ങളുയര്‍ത്തിയപ്പോള്‍ പൊന്നാനിയുടെ മണ്ണില്‍ വീണ്ടുമൊരു മാമാങ്കത്തിന് വേദിയൊരുങ്ങുകയായി. 11 മണിയോടെ കാവിലമ്മ തിരുമനശ്ശേരി കോട്ടയിലേക്ക് ആനപ്പുറത്തെഴുന്നള്ളി. കോട്ടയില്‍നിന്നും രണ്ട് മണിയോടെ നിരവധി ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിലേക്ക് കാവിലമ്മ എഴുന്നള്ളിയപ്പോള്‍ പൊന്നാനിക്ക് വിസ്മയ കാഴ്ചകളുടെ നാര്യന്തര്യമായിരുന്നു. ചെണ്ടകള്‍ കൊമ്പ്, ഇലത്താളം, കുഴല്‍ മേളം മുറുകി കാലത്തില്‍ നിന്ന് കാലത്തിലേക്ക് തെന്നിപ്പടര്‍ന്ന് ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കൊടുമ്പിരികൊണ്ടപ്പോള്‍ സ്ഥലം മറന്ന് കാലം മറന്ന് തന്നെത്തന്നെ മറന്ന് ചെണ്ടക്കോലിന്റെ ചലനത്തിനൊത്ത് കൈകളുയര്‍ത്തി വായുവില്‍ താളംകൊട്ടി ആയിരങ്ങള്‍ കാവിലമ്മയുടെ മുന്നില്‍ ആടിത്തളരുകയായിരുന്നു. വൈകീട്ട് ശുകപുരം രഞ്ജിത്തിന്റെ മേളവും കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ തായമ്പകയും ഉണ്ടായിരുന്നു. രാത്രി 7 ന് വര്‍ണ വിസ്മയം തീര്‍ത്ത് ഫാന്‍സി വെടിക്കെട്ടും അരങ്ങേറി.രാത്രി 12.30 ന് കോട്ടയില്‍ നിന്ന് താലം കൊളുത്തല്‍ കാവില്‍ പഞ്ചവാദ്യം, മേളം കള പ്രദക്ഷിണം, പാവക്കൂത്ത് പുലര്‍ച്ചെ കൂട്ടവെടിയോടെ ഉത്സവങ്ങള്‍ക്ക് പരിസമാപ്തിയാവും
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments