വെളിയങ്കോട് ജി.എം.യു.പി സ്കൂൾ അധ്യാപികക്ക് എം.എ ഒന്നാം റാങ്ക്
പൊന്നാനി: വെളിയങ്കോട് സൗത്ത് ജി എം യു പി സ്കൂളിലെ ഹിന്ദി അധ്യാപിക ജി.വി വിജിതക്ക് കേരള യൂണിവേഴ്സിറ്റിയിൽ എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ ഒന്നാം റാങ്ക് ലഭിച്ചു. തിരുവനന്തപുരം മുല്ലൂർ വിജിത നിവാസിൽ വിജയകുമാർ, ഗീതാകുമാരി എന്നിവരുടെ മകളാണ് വിജിത ടീച്ചർ. പാലോട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ അജിത് കുമാറാണ് ഭർത്താവ്. 2021 മുതൽ വെളിയങ്കോട് ജി.എം.യു.പി സ്കൂളിൽ ഹിന്ദി അധ്യാപികയായി സേവനം ചെയ്തു വരുന്നു. വിവിധ സർവകലാശാലകളിൽ പി എച്ച് ഡി പ്രവേശന പരീക്ഷയും പാസായിട്ടുണ്ട്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments