Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യു.എ.ഇ - എരമംഗലം മഹല്ല് അബുദാബി കൂട്ടായ്മ, ഇഫ്‌താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു


യു.എ.ഇ - എരമംഗലം മഹല്ല് അബുദാബി കൂട്ടായ്മ, ഇഫ്‌താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു

UAE - എരമംഗലം മഹല്ല് അബുദാബി കമ്മിറ്റി ഇഫ്‌താർ മീറ്റും മഹല്ല് സൗഹൃദ സംഗമവും സംഘടിപ്പിച്ചു.
വൻജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംഗമത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറ്റിയൻപതോളം മഹല്ല് നിവാസികൾ പങ്കെടുത്തു. 
ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ് NA സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് VV അബ്ദുൽ റസാഖ് അധ്യക്ഷനായി. ഉസ്താദ് ശാക്കിർ മൗലവി റമളാൻ സന്ദേശവും ദുആമജ്‌ലിസിന് നേതൃത്വവും നൽകി.

കഴിഞ്ഞ നാലര പതിറ്റാണ്ട് കാലമായി സജീവമായി നിലനിൽക്കുന്ന കൂട്ടായ്മയുടെ ജനസേവന, കാരുണ്യ, മഹല്ല് സഹായ പ്രവർത്തനങ്ങൾ യോഗത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. അൻപതിൽ പരം കുടുമ്പങ്ങൾക്ക് കൃത്യമായ മാസാന്ത റേഷൻ, വർഷംതോറും ഇരുന്നൂറിൽപരം കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ, നൂറുകണക്കിന് ചികിത്സാ, ഭവന നിർമാണ, വിവാഹ സഹായങ്ങൾ, മഹല്ല് ഖബർസ്ഥാൻ നവീകരം, വേസ്റ്റ് മാനേജ്‍മെന്റ് സിസ്റ്റം, മറ്റു നിരവധി ജീവകാരുണ്യ ജനസേവന പ്രവർത്തനങ്ങൾ എന്നിവക്കെല്ലാം അംഗങ്ങളിൽ നിന്ന് മികച്ച പ്രതികരണവും സഹകരണവുമാണ് ലഭിച്ച്കൊണ്ടിരിക്കുന്നത്. 

ഭാരവാഹികളായ അബ്ദുൽ റസാക് CK, യൂസഫ് VK, അഷ്‌റഫ് TP, അബ്ദുൽ ജലീൽ, മുഹമ്മദ് റാശിദ്, മുസ്തഫ Ep, റഷീദ് M, ഇർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments