ഹരിയാലി ഫൗണ്ടേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി കർമ്മപദ്ധതി രൂപീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
ഹരിയാലി ഫൗണ്ടേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി എന്നീ സംഘങ്ങളുടെ കർമ്മപദ്ധതി രൂപീകരണവും ഇഫ്താർ മീറ്റും പുറങ്ങ് ഹിലാൽ പബ്ലിക് സ്കൂളിൽ നടന്നു. ഹരിയാലി ഫൗണ്ടേഷന് കീഴിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മെഡികെയർ സെന്ററിന്റെ നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി മൂന്ന് സെന്റ് ഭൂമി എ.വി മൂസക്കുട്ടി ഹാജി സൗജന്യമായി നൽകി. ഭൂമിയുടെ ആധാരം ചടങ്ങിൽ വച്ച് അഡ്വൈസറി ബോർഡ് അംഗമായ എം ശ്രീരാമനുണ്ണിക്ക് കൈമാറി. അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി അബ്ദുൽ അസീസ്, എം.വി ശ്രീധരൻ മാസ്റ്റർ, ഷാഹുൽ പഴുനാന, ജോൺസൺ മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി മാധവൻ, സംഗീത രാജൻ, സുഹറ ഉസ്മാൻ, സുലൈഖ റസാക്ക്, മെഹറലി കടവിൽ, സമീറ ഇളയേടത്ത്, നിഷാദ് അബൂബക്കർ, കെ.കെ അബ്ദുൽ ഗഫൂർ, ദയ ഹോസ്പിറ്റൽ എംഡി ഡോ. അബ്ദുൽ അസീസ്, പ്രൊഫ. ബാബു ഇബ്രാഹിം, ഖദീജ മൂത്തേടത്ത്, കെ.ടി അബ്ദുൽ ഗനി, കരീം പി.വി, ഇസ്മായിൽ എ.എ, അൻഷാദ്, ഹന്നാൻ കെ.എം പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments