കെ എസ് ഹംസയെ വിജയിപ്പിക്കാൻ പ്രവാസികൾ രംഗത്തിറങ്ങുക
കേരള പ്രവാസി സംഘം
ലോകസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കേരള പ്രവാസി സംഘം പൊന്നാനി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
എരമംഗലം കെ എം എം ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ ഗഫൂർ പി ലില്ലിസ് ഉൽഘാടനം ചെയ്തു. രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ നിയന്ത്രിക്കുന്നത് സമ്പന്ന വർഗമാണന്നും 'ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വർഗ്ഗിയതയുടെയും അഴിമതിയുടെയും വിളനിലമായി മാറി കൊണ്ടിരിക്കുകയാണന്നും. ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ ഭരണ സിരാകേന്ദ്രത്തിൽ ഇടത് പക്ഷത്തിൻ്റെ ശക്തി വർദ്ധിപ്പിക്കുന്നതിന് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ എസ് ഹംസയെ വിജയിപ്പിക്കാനായി പ്രവാസികൾ രംഗത്തിറങ്ങണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു
മണ്ഡലം പ്രസിഡണ്ട് സക്കറിയ പൊന്നാനി അധ്യക്ഷത വഹിച്ചു.
കേരള പ്രവാസി സംഘം ജില്ല ജോ: സെക്രട്ടറി അബ്ദുട്ടി ' ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ : എം കെ സുരേഷ് ബാബു . സി പി ഐ എം ജില്ല കമ്മറ്റി അംഗം ടി സത്യൻ ,
സി പി ഐ എം ഏരിയ അംഗം സുരേഷ് കാക്കനത്ത് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം മൻസൂറലി മാറഞ്ചേരി.എം മുസ്ത എന്നിവർ സംസാരിച്ചു.
എ അബ്ദുസലാം .സക്കറിയ പെരുമ്പടപ്പ്. നാസർ പൊറ്റാടി ശ്രീരാജ് കടവനാട് എന്നിവർ നേതൃത്വം നൽകി
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments