സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6755 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 54,040 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 40 രൂപ കുറഞ്ഞ് വില 5665 രൂപയിലെത്തി
തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത കുറഞ്ഞത് രാജ്യാന്തര സ്വർണവിലയിൽ കുറവുണ്ടാക്കാനിടയായി.
ഏപ്രിലിൽ നിരവധി തവണ സ്വർണവില റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഒടുവിലായി ഏപ്രിൽ 19നാണ് സ്വർണവില റെക്കോർഡിട്ടത്. ഒരു ഗ്രാം സ്വർണത്തിന് 6815 രൂപയായിരുന്നു ഏപ്രിൽ 19ന് വില. പവന് 54,520.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments