മതസൗഹാർദ്ദ സന്ദേശവുമായി പണിക്കൻകാവ് ക്ഷേത്രത്തിൽ ഇഫ്‌താർ
മതസൗഹാർദ്ദ സന്ദേശവുമായി വെളിയങ്കോട് ശ്രീ പണിക്കൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഇഫ്‌താർ സംഗമം. പണിക്കൻകാവ് ക്ഷേത്രം സംരക്ഷണ സമിതി സൗഹാർദ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ഇഫ്‌താർ സംഗമം നടത്തിയത്. ഇഫ്‌താർ സംഗമം വെളിയങ്കോട് മഹല്ല് ഖാസി ഹംസ സഖാഫി ഉദ്‌ഘാടനം ചെയ്‌തു. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ബൈജു പുക്കയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. ഫൗസിയ, ടി.എം. സിദ്ദീഖ്, കെ.കെ. ബീരാൻകുട്ടി, പാടത്തകായിൽ ഹുസൈൻ, വേലായുധൻ, സുമതി രതീഷ്, വിനയൻ, സുനിൽ വെളിയങ്കോട്, വി.കെ. ബേബി, കെ.എം. മുഹമ്മദ്, രാജൻ പാലപ്പെട്ടി, ഇബ്രാഹിംകുട്ടി, സുധീഷ് മുളളത്ത്, ശശി കവളങ്ങാട്ട്, സരിത ബാബു, പുഷ്പ ഗണേശൻ തുടങ്ങിയവർ പ്രസംഗിച്ചു. നാടിന്റെ വിവിധയിടങ്ങളിൽനിന്നായി നൂറുകണക്കിനാളുകൾ ഇഫ്‌താറിൽ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments