Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കാട്ടുമാടം മനയിലെ കവർച്ച പ്രതി പിടിയിൽ


കാട്ടുമാടം മനയിലെ കവർച്ച പ്രതി പിടിയിൽ

കഴിഞ്ഞ ദിവസം പെരുമ്പടപ്പ് വന്നേരി കാട്ടുമാടം മനയിൽ നടന്ന കവർച്ചയിൽ പ്രതിയെ പെരുമ്പടപ്പ് പോലീസ് പിടികൂടി. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫ് (44) നെയാണ് കൊടുങ്ങല്ലൂരിൽ വച്ചു പെരുമ്പടപ്പ് സിഐ ടി . സതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

2024 ഏപ്രിൽ 9 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മനയിലുണ്ടായിരുന്നവര്‍ മോഷണ വിവരം അറിയുന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിയിൽ കവര്‍ച്ച നടന്നത്. മനക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വര്‍ഷത്തിലതികം പഴക്കമുള്ള വിഗ്രഹവും പത്ത് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളുമാണ് കവർന്നത്. കൂടാതെ മനയുടെ മുൻവശത്തെ ഭണ്ഡാരവും പൊളിച്ചിരുന്നു. സ്വർണാഭരണങ്ങൾ വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു.വിഗ്രഹങ്ങൾ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽ നിന്ന് പൊലിസ് കണ്ടെത്തി. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ് .


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments