ബണ്ട് താഴ്ന്നു കൃഷി ഇറക്കാൻ തടസ്സം : നുറടിത്തോട്ടിൽ അടിഞ്ഞ മണ്ണ് നീക്കണമെന്ന് ആവശ്യം
പെരുമ്പടപ്പ് . ബണ്ട് താഴ്ന്നതി നെത്തുടർന്ന് നുനക്കടവ് മേഖല യിലെ നൂറടിത്തോട്ടിൽ ഒഴുകിയ എത്തിയ മണ്ണ് നീക്കം ചെയ്യണ മെന്ന ആവശ്യം ശക്തമായി.
പെരുമ്പടപ്പ് പഞ്ചായത്തിലെ കി ഴക്കൻ മേഖലയിലെ എടമ്പാടം പാടശേഖരത്തിന്റെ ബണ്ട് ഉയർ ത്തുന്നതിനിടെയാണ് ബണ്ട് താഴ്ന്ന് തോട്ടിലേക്ക് മണ്ണ് ഒഴുകിയത്.
പൊന്നാനി കോളിലെ പ്രധാന തോടായ നുറടിത്തോട്ടിൽ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ മണ്ണ് കിടക്കുകയാണ്.
തൃശൂർ ജില്ലയിലെ വെട്ടിക്കടവിൽ നിന്ന് കാഞ്ഞിരമുക്ക് ബിയ്യം റഗുലേറ്ററിലേക്ക് വെള്ളം ഒഴുകി എത്തുന്ന തോടായതിനാൽ കാലവർഷത്തിന് മുൻപ് തോട്ടിലെ മണ്ണ് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.
വേനൽ മഴയിൽ പോലും തോട്ടിലേക്ക് വെള്ളം എത്തുന്നതിനാൽ ഒരുമാസമായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടി അധികൃതർ ആരംഭിച്ചിട്ടില്ല.
മണ്ണ് മാറ്റിയില്ലെങ്കിൽ ശക്ത ശക്തമായ വെള്ളക്കെട്ട് ഉണ്ടായാൽ തോടിനോടു ചേർന്നുള്ള നുനക്കടവ് പാടശേഖരത്തിന്റെ ബണ്ടും തകരുമെന്നും 220 ഏക്കർ പാടശേഖരം കൃഷി ഇറക്കുന്നതിന് തടസ്സമാകുമെന്നാണ് കർഷകർ പറയുന്നത്. ബണ്ട് നിർമാണത്തിന്റെ ചുമതലയുള്ള കെഎൽഡിസിയാണ് തോട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്യേണ്ടത്.
കാലവർഷത്തിന് മുൻപ് മണ്ണ് നീക്കം ചെയ്യുമെന്നാണ് അധികതർ പറയുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments