സിവില്‍ സര്‍വീസ് നേട്ടവുമായി പനമ്പാട് സ്വദേശി ലക്ഷ്മി മേനോൻ
2023 -ലെ സിവിൽ സർവീസ് പരീക്ഷാഫലം വന്നതോടെ മാറഞ്ചേരിക്ക് അഭിമാനനേട്ടം. സിവിൽ സർവീസ് പരീക്ഷയിൽ 477-ാം റാങ്കോടെ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മാറഞ്ചേരി പനമ്പാട് സ്വദേശി ലക്ഷ്മി മേനോന്‍. പനമ്പാട് ശ്രീശൈലം ഇളയേടത്ത് വിജയന്റെയും റിട്ട. എച്ച്.എം. ലതയുടെയും മകളാണ്. വിജയമാത ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പത്താം ക്ലാസ്സ് വരെയും പ്ലസ്ടു ഐ എച്ച് ആര്‍ ഡി നെല്ലിശ്ശേരിയിലും, പാലക്കാട് എന്‍ എസ് എസ് കോളേജില്‍ നിന്ന് എൻജിനിയറിങ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ചൈന്നെയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയില്‍ എൻജിനിയറായി ജോലി ചെയ്തു വരികെയാണ് ഹൈസ്കൂൾ പഠന കാലത്ത് മനസ്സിൽ കൊണ്ടു നടക്കുന്ന ഐ എ എസ് ലക്ഷ്യം നേടുന്നതിനായി ലക്ഷ്മി മേനോൻ ജോലി രാജിവെച്ചത്. 2019 ൽ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിൽ പരിശീലനത്തിനായി ചേർന്നുവെങ്കിലും പഠനം കൂടുതൽകാലം തുടരാനായില്ല. നിലവിൽ സ്വന്തമയാണ് ഐ എ എസിനായി പഠിച്ചത്. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ്, ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിൽ തെരഞ്ഞെടുക്കപ്പെടുമെങ്കിലും സിവില്‍ സര്‍വീസ് പരീക്ഷ എഴുതി മെച്ചപ്പെട്ട ഫലത്തിനായുള്ള ശ്രമം തുടരണമെന്നത് ആഗ്രഹം ഉണ്ടെങ്കിലും നിലവിൽ അത് സംബന്ധിച്ചു ആലോചനയില്ല. ലക്ഷ്മി മേനോന്റെ സിവിൽ സർവീസ് റാങ്കോടെ മാറഞ്ചേരി പനമ്പാട് പ്രദേശത്തേക്ക് എത്തുന്ന രണ്ടാമത്തെ ഐ എ എസ് റാങ്കാണിത്. 2009 ലെ സിവിൽ സർവീസിൽ അനുമപ നാലാം റാങ്കോടെ ഐ എ എസ് നേടിയിരുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments