ലോക്‍സഭാ തിരഞ്ഞെടുപ്പ്: വീട്ടില്‍ നിന്നും വോട്ടിന് മലപ്പുറം ജില്ലയില്‍ തുടക്കമായി
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയായ ‘വീട്ടില്‍ നിന്നും വോട്ട്’ ന് (ഹോം വോട്ടിങ്) മലപ്പുറം ജില്ലയില്‍ തുടക്കമായി. 85 വയസുപിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമാണ് ‘വീട്ടില്‍ നിന്നും വോട്ട് ’ സേവനം ലഭിക്കുക. ബി.എല്‍.ഒമാര്‍ മുഖേന 12 ഡി ഫോമില്‍ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവരാണിവര്‍. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 85 വയസിന് മുകളിൽ പ്രായമുള്ള 9044 പേരും ഭിന്നശേഷിക്കാരായ 4,172 പേരും അടക്കം ആകെ 13,216 പേരാണ് ‘വീട്ടില്‍ നിന്നും വോട്ട് സേവനം ഉപയോഗപ്പെടുത്തുന്നത്.
അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന 156 ടീമുകളെയാണ് ‘വീട്ടില്‍ നിന്നും വോട്ടി’ നായി നിയോഗിച്ചിട്ടുള്ളത്. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരാണ് ഒരു ടീമില്‍ ഉള്ളത്. ആവശ്യമെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും സംഘത്തെ അനുഗമിക്കും. വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തോടൊപ്പം നിന്ന് നടപടിക്രമങ്ങള്‍ വീക്ഷിക്കാനാവും. ഏപ്രില്‍ 24 വരെയാണ് ‘വീട്ടില്‍ നിന്നും വോട്ട്’ പ്രക്രിയ ഉണ്ടാവുക. വോട്ടിങിനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തിയ്യതിയും സമയവും മുന്‍കൂട്ടി എസ്.എം.എസ് വഴിയും ഇതിന് സൗകര്യമില്ലാത്ത സാഹചര്യത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയും വോട്ടര്‍മാരെ അറിയിക്കും. ഈ സമയം വോട്ടര്‍ വീട്ടിലില്ലാത്ത സാഹചര്യമുണ്ടായാല്‍ മറ്റൊരു ദിവസം കൂടി അവസരം നല്‍കും.
_ജില്ലയില്‍ ‘വീട്ടില്‍ നിന്നും വോട്ട്’ സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ താഴെ നല്‍കുന്നു._
ഏറനാട് : 866 (85 വയസിന് മുകളിലുള്ളവര്‍- 617, ഭിന്നശേഷിക്കാര്‍- 249), നിലമ്പൂർ: 995 (85 വയസിന് മുകളിലുള്ളവർ - 782, ഭിന്നശേഷിക്കാർ- 213), വണ്ടൂര്‍: 917 (85 വയസിന് മുകളിലുള്ളവർ 676, ഭിന്നശേഷിക്കാർ 241), കൊണ്ടോട്ടി: 810 (85 വയസിന് മുകളിലുള്ളവർ- 542, ഭിന്നശേഷിക്കാർ -268), മഞ്ചേരി: 953 (85 വയസിന് മുകളിലുള്ളവർ- 677, ഭിന്നശേഷിക്കാർ - 276), പെരിന്തൽമണ്ണ: 901 (85 വയസിന് മുകളിലുള്ളവർ - 669, ഭിന്നശേഷിക്കാർ - 232), മങ്കട: 838 (85 വയസിന് മുകളിലുള്ളവർ - 597 , ഭിന്നശേഷിക്കാർ - 350), മലപ്പുറം: 838 (85 വയസിന് മുകളിലുള്ളവർ - 577, ഭിന്നശേഷിക്കാർ - 261 ), വേങ്ങര: 652 (85 വയസിന് മുകളിലുള്ളവർ 459, ഭിന്നശേഷിക്കാർ - 193), വള്ളിക്കുന്ന്: 859 (85 വയസിന് മുകളിലുള്ളവർ - 588, ഭിന്നശേഷിക്കാർ 271), തിരൂരങ്ങാടി: 635 (85 വയസിന് മുകളിലുള്ളവർ -458, ഭിന്നശേഷിക്കാർ - 177) , താനൂര്‍: 738 (85 വയസിന് മുകളിലുള്ളവർ- 398, ഭിന്നശേഷിക്കാർ - 340), തിരൂര്‍: 819 (85 വയസിന് മുകളിലുള്ളവർ -438, ഭിന്നശേഷിക്കാർ - 381), കോട്ടയ്ക്കല്‍: 863 (85 വയസിന് മുകളിലുള്ളവർ -543, ഭിന്നശേഷിക്കാർ- 320), തവനൂര്‍: 686 (85 വയസിന് മുകളിലുള്ളവർ -500, ഭിന്നശേഷിക്കാർ - 186), പൊന്നാനി: 737 (85 വയസിന് മുകളിലുള്ളവർ - 523, ഭിന്നശേഷിക്കാർ - 214).
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments