Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരിയുടെ അന്യായമായ അറസ്റ്റ്:സംയുക്ത പ്രതിഷേധം


റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരിയുടെ അന്യായമായ അറസ്റ്റ്:
സംയുക്ത പ്രതിഷേധം

സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും സിവിൽ സർവ്വീസ് മേഖലയിലെ മികച്ച ഉദ്യോഗസ്ഥനുമായിരുന്ന അബ്ദുൾ ലത്തീഫ് മാറഞ്ചേരിയെ കള്ളക്കേസ് കൊടുത്ത് അന്യായമായി അറസ്റ്റ് ചെയ്തതിൽ വിവിധ രാഷ്ട്രീയ - സന്നദ്ധ സംഘടനകൾ സംയുക്കമായി പ്രതിഷേധം രേഖപ്പെടുത്തി.
20 ൽ പരം വകുപ്പുകളിൽ ജോലി ചെയ്ത അബ്ദുൾ ലത്തീഫ് മാറഞ്ചേരി, തൻ്റെ സർവ്വീസ് കാലത്തെ തീഷ്ണമായ അനുഭവങ്ങൾ ധൈര്യമായി എഴുതിയ സർവ്വീസ് സ്റ്റോറിയാണ് "നീളെ തുഴഞ്ഞ ദൂരങ്ങൾ". 
പ്രസ്തുത സർവ്വീസ് സ്റ്റോറിയിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ഒരു ഡോക്ടർ കൈക്കൂലി ലഭിക്കാത്തത് കൊണ്ട് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ നടത്തിയ ക്രൂരത ഒരധ്യായത്തിൽ വിശദമായി തന്നെ എഴുതിയിരുന്നു. ഇതിൽ പ്രതിപാദിച്ച ഡോക്ടർ അബ്ദുൾലത്തീഫ് മാറഞ്ചേരിക്കും രോഗിയായിരുന്ന ലത്തീഫ് മൂക്കുതലക്കും എതിരെ അയ്യന്തോൾ പോലീസിൽ കേസ് കൊടുക്കുകയും ആ കേസിൻ്റെ വെളിച്ചത്തിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അബ്ദുൾ ലത്തീഫ് മാറഞ്ചേരിയെയും ലത്തീഫ് മുക്കു തലയെയും അയ്യന്തോൾ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജറാക്കി ജാമ്യത്തിൽ ഇറങ്ങിയും ചെയ്തിരുന്നു.
അന്യായമായ ഈ അറസ്റ്റിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയും അബ്ദുൾ ലത്തീഫ് മാറഞ്ചേരിക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
 എ.കെ. അലി (കോൺഗ്രസ്സ്) അഡ്വ. കെ.എ.ബക്കർ പുറങ്ങ് (മുസ്‌ലിം ലീഗ്)ചുള്ളിയിൽ അബ്ദുൾ നാസർ (എൻ.സി.പി), ഇസ്മായിൽ വടമുക്ക് (ആർ.ജെ.ഡി.) കെ. പി. മാധവൻ (ബി.ജെ.പി) നാസർ മണമൽ (വെൽഫെയർ പാർട്ടി ) അബുബക്കർ മടപ്പാട്ട് സഫാരി( മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ്) അബ്ദുറഹ്മാൻ പോക്കർ (ചെയർമാൻ, 2015 എം.ആർ വൈ) ഖാലിദ് മംഗലത്തേൽ (മൈത്രി വായനശാല ), അഡ്വ. എം.എ.എം. റഫീഖ് ( പൗരാവകാശ സംരക്ഷണ സമിതി) സക്കീർ പൂളക്കൽ (എം.ആർ.വൈ പൊതുവേദി) ഇ.ഹൈദറലി ( പി.സി. ഡബ്ല്യു .എഫ് മാറഞ്ചേരി) യൂസുഫ് ബാഖവി കാസർക്കോഡ് ( സമസ്ത ) ഇ. യം. മുഹമ്മദ് (കെ.എൻ.എം) വി. കുഞ്ഞി മരക്കാർ ( ജമാഅത്തെ ഇസ്‌ലാമി ) അബ്ദുല്ലത്തീഫ് സുല്ലമി (വിസ്ഡം ) ഏ.ടി. അലി (മൈത്രി മാറഞ്ചേരി) എന്നിവർ പ്രസ്താവനയിൽ പങ്കാളികളായി.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments