സിവിൽ സർവ്വീസിൽ റാങ്ക് നേടിയ ലക്ഷ്മി മേനോനെ PCWF അനുമോദിച്ചു.
സിവിൽ സർവ്വീസ് പരീക്ഷയിൽ477-ാം റാങ്ക് നേടി വിജയിച്ച ലക്ഷ്മീ മേനോനെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻ വിദ്യാഭ്യാസസമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. PCWF വർക്കിങ്ങ് പ്രസിഡണ്ട് പി.കോയക്കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദനയോഗം വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ.വി.കെ. ബേബി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സമിതി കൺവീനർ അടാട്ട് വാസുദേവൻ, PCWF വൈസ് പ്രസിഡണ്ടുമാരായ എ.അബ്ദുൾ ലത്തീഫ് മാറഞ്ചേരി, എം.എം. സുബൈദ , വിദ്യാഭ്യാസ സമിതി വൈസ് ചെയർമാൻ ലത്തീഫ് കളക്കര , വനിതാ വിഭാഗം ചെയർപെഴ്സൻ എം. മുനീറ, PCWF മാറഞ്ചേരി പഞ്ചായത്ത് ട്രഷറർ എം.ടി. നജീബ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി വി. മുഹമ്മദ് നവാസ് സ്വാഗതവും വിദ്യാഭ്യാസ സമിതി ജോ. കൺവീനറും ലക്ഷമിയുടെ അമ്മയുമായ എസ്. ലത ടീച്ചർ നന്ദിയും പറഞ്ഞു.
എഞ്ചിനിയറിങ്ങ് ബിരുദം നേടിയ ശേഷം മൂന്നുവർഷത്തോളം ഒരു കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. പ്രസ്തുത ജോലി രാജിവച്ചാണ് ലക്ഷ്മി സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തിയത്. തൻ്റെ മാതാപിതാക്കളുടേയും അധ്യാപകരുടേയും മറ്റ് അഭ്യുദയകാംക്ഷികളുടേയും പ്രോൽസാഹനവും തൻ്റെ വിജയത്തിന് ഏറെ സഹായകമായെന്നും അനുമോദനത്തിന് നന്ദിപ്രകാശിപ്പിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments