ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വൈശാഖ ഏകാദശി മഹോത്സവം മെയ് 15 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ വിശേഷാൽ പൂജകൾ, നാരായണീയ പാരായണം, കലശാഭിഷേകം, വൈകീട്ട് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, വിവിധ
കലാപരിപാടികൾ എന്നിവയുണ്ടാകും.15 ന് 9:30 കെ ബി സുകുമാരന്റെ വസതിയിൽ നിന്ന് കാലത്തോടുകൂടി കൊടിമരം ഘോഷയാത്രയും വൈകീട്ട് 5 മണിക്ക് ക്ഷേത്രം തന്ത്രി പൊതിയിൽ ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടത്തും. തുടർന്ന് ഉത്സവാഘോഷ പരിപാടികളുടെ ഉദ്ഘാടന വേദിയിൽ ഭരതനാട്യം, സെമി ക്ലാസിക്കൽ ഡാൻസ്, എന്നിവ ഉണ്ടായിരിക്കും. 16ന് രണ്ടാം വിളക്ക് ദിവസം വൈകിട്ട് ശ്രീപാർവ്വതി സംഗീത നൃത്ത വിദ്യാലയം പൊന്നാനിയുടെ നൃത്താഞ്ജലി, സർപ്പ ബലിദർശനം, വിളക്ക് എഴുന്നള്ളിപ്പ് എന്നവയും ഉണ്ടായിരിക്കും . 17ന് മൂന്നാം വിളക്ക് ദിവസം കാദംബരി നൃത്ത കലാക്ഷേത്രം വടക്കേക്കാട് നൃത്താഞ്ജലി, സന്ധ്യ വേല എന്നിവയും ഉണ്ടായിരിക്കും. 18 ന് നാലാം വിളക്ക് ദിവസം രാവിലെ 10.30 ന്
ഉത്സവബലിദർശനം, വൈകിട്ട് 5 30ന് കൈക്കൊട്ടുകളി, തിരുവാതിരക്കളി, വട്ടക്കളി, സെമി ക്ലാസിക്കൽ ഡാൻസ് എന്നിവയും ഉണ്ടായിരിക്കും.
19ന് വലിയ വിളക്ക് വൈശാഖ ഏകാദശി ദിവസം
ദേശപകർച്ച നല്കും. പകർച്ച ആവിശ്യമുള്ളവർ 16 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. രാവിലെ നാരായണീയ പാരായണത്തിന് ശേഷം എട്ടുമണിക്ക് പന്തീരടി പൂജ, വൈകിട്ട് സ്റ്റേജ് പരിപാടികളും ഉണ്ടായിരിക്കും. 20 ന് രാവിലെ ദ്വാദശി ആറാട്ട് ദിവസം ആറാട്ട് കടവിൽ ദർശനം,കൊടിക്കൽ പറ,കലശം അഭിഷേകം, വൈകീട്ട്
വിവിധ ആഘോഷ കമ്മറ്റികളുടെ ദേശ പൂരം വരവ് എന്നിവ ഉണ്ടാവും. കേരളത്തിലെ തലയെടുപ്പുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പുതുപ്പള്ളി സാധു, പുതുപ്പള്ളി കേശവൻ, ഗജരാജൻ അമ്പാടി ബാലനാരായണൻ തുടങ്ങീ പത്തിൽ പരം ഗജവീരന്മാർ അണിനിരക്കുന്ന കൂട്ടി എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാവും. രാവിലെ 11 നും വൈകീട്ട് 6.20 നും ആൽത്തറമേളം,രാത്രി 7 ന് ഓട്ടോ ഡ്രൈവേഴ്സ് ഒരുക്കുന്ന ഗാനമേള എന്നിവയുണ്ടാകും ക്ഷേത്രം ഭാരവാഹികളായ പ്രസിഡണ്ട് കെബി സുകുമാരൻ, സെക്രട്ടറി ശ്യാം പനമുക്കിൽ, വൈസ് പ്രസിഡണ്ട് മുരളീധരൻ പൊലിയത്ത്, ജോയിന്റ് ട്രഷറർ എം ജി സുരേഷ്, എക്സിക്യൂട്ടീവ് അംഗം ഹരി എഴുത്തുപുരക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments