ചില്ലറയെച്ചൊല്ലി തര്‍ക്കം; തൃശൂരിൽ കണ്ടക്ടറുടെ മർദനമേറ്റ യാത്രക്കാരൻ മരിച്ചു
തൃശൂരിൽ കണ്ടക്ടറുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ് മരിച്ചത്. ചില്ലറയെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ കണ്ടക്ടർ പവിത്രനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഏപ്രില്‍ രണ്ടിനാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ രതീശാണ് പവിത്രനെ തള്ളി പുറത്താക്കിയത്.
കേസില്‍ ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ചില്ലറയെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടർന്ന് പവിത്രനെ കണ്ടക്ടർ പുറത്തേക്ക് തളളിയിട്ടു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റിരുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments