കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ
കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. ആസാം സ്വദേശിയും വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരുന്നതുമായ പ്രകാശ് മണ്ഡലാണ് (53) അറസ്റ്റിലായത്. മൂലക്കുരു, ഫിസ്റ്റുല എന്നീ രോഗങ്ങൾക്ക് ചികിത്സ നടത്തിവരികയായിരുന്നു. വാടക വീട് എടുത്താണ് റോഷ്നി ക്ലിനിക്ക് എന്ന പേരിൽ പ്രവർത്തിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ഒട്ടേറെ രേഖകളും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പിടികൂടി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments