മഴ മുന്നറിയിപ്പ് : തൃശൂരിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു
തൃശൂരിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലും വിനോദസഞ്ചാരികൾക്ക് വിലക്കുണ്ട്
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതു ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വാഴച്ചാൽ , മലക്കപ്പാറ ചെക്ക് പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളിലേക്കുള്ള വാഹനങ്ങൾ രാവിലെ 6 മുതൽ 4 മണി വരെ മാത്രം പ്രവേശനമുള്ളു. വിനോദസഞ്ചാര വാഹനങ്ങൾക്ക് പ്രവേശനമില്ല. കെഎസ്ആർടിസിക്കും നിയന്ത്രണമുണ്ട്. ബജറ്റ് ടൂറിസം വാഹനങ്ങൾക്കും നിരോധനമുണ്ട്. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിയന്ത്രണം തുടരും
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments