അത്ഭുതങ്ങളും അട്ടിമറികളും കൊണ്ട് വിസ്മയ കാഴ്ച ഒരുക്കിയ യുറോ കപ്പ് റൗണ്ട് ഓഫ് 16 മത്സരങ്ങൾക്ക് ഇന്ന് തുടക്കം
അത്ഭുതങ്ങളും അട്ടിമറികളും കൊണ്ട് വിസ്മയ കാഴ്ച ഒരുക്കിയ യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിന്റെ റൗണ്ട് ഓഫ് 16 ഇന്ന് തുടക്കമാവുകയാണ്. രാത്രി 9 30 ന് സ്വിസർലാൻഡ് vs ഇറ്റലി മത്സരത്തോടെയാണ് റൗണ്ട് ഓഫ് 16 തുടക്കമാകുന്നത്
ഫ്രാൻസ്, ജർമ്മനി, ഇംഗ്ലണ്ട്, സ്പെയിൻ തുടങ്ങിയ ടീമുകളാണ് ടൂർണമെന്റിലെ ഫേവറേറ്റുകൾ. കറുത്ത കുതിരകളായി ജോർജിയ,തുർക്കി ടീമുകളും റൗണ്ട് ഓഫ് 16 ൽ പ്രവേശിച്ചിട്ടുണ്ട്. വമ്പൻമാരായ പോർച്ചുഗലിനെ എതിരില്ലാതെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജോർജിയ അടുത്ത ഘട്ടത്തിലേക്ക് എത്തിയത്
ആദ്യമായി യൂറോകപ്പിന്ന് യോഗ്യത നേടിയ ടീം എന്ന സവിശേഷത കൂടി ജോർജിയക്കു ഉണ്ട്.സ്പെയിൻ, ജർമ്മനി അപരാജിതരായി മികച്ച പ്രകടനമാണ് ടൂർണമെന്റിലൂടനീളം കാഴ്ചവെക്കുന്നത്. ജൂലിയൻ നെകൽസ്മാൻ എന്ന പരിശീലകന്റെ കീഴിൽ മിന്നുന്ന ഫോമിലാണ്
യൂറോപ്പ്യൻ ഫുട്ബോളിന്റെ തനിമയും പ്രതാപവും മങ്ങാതെ ആരാധകരെ കോരിത്തരിപ്പിക്കുന്ന ഒരു പിടി ഗംഭീര മത്സരങ്ങളാൽ സമ്പന്നമാണ് ഈ വർഷവും യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റ്. കിരീടത്തിലേക്ക് ആര്എത്തിച്ചേരുമെന്ന് നമുക്ക് കാത്തിരുന്നു കാണാം
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments