Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രിയദർശിനി കൾച്ചർ സെന്റർ പത്താം വാർഷികം സ്നേഹധരണി 23 ന് നടക്കും


പ്രിയദർശിനി കൾച്ചർ സെന്റർ പത്താം വാർഷികം സ്നേഹധരണി 23 ന് നടക്കും


മാറഞ്ചേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രിയദർശിനി കൾച്ചർ സെൻറർ പത്താം വാർഷികം സ്നേഹധരണി 2024 വിപുലമായ പരിപാടികളുടെ ആഘോഷിക്കുന്നു. ജൂൺ 23ന് ഞായറാഴ്ച പുറങ്ങ് ബീവൂസ് ലോഞ്ചിൽ വച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. കാലത്ത് 9 മണിമുതൽ വൈകിട്ട് 5 മണി വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ ഐ.സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിസിസി സെക്രട്ടറി അജയ്മോഹൻ മുഖ്യപ്രഭാഷണം നടത്തും. പരിപാടികളോട് അനുബന്ധിച്ച് നടക്കുന്ന പ്രവാസി മീറ്റ് ഉദ്ഘാടനം ചെയ്യുന്നത് മുൻ എംഎൽഎ അഡ്വക്കേറ്റ് കെ. എൻ. എ കാദറാണ്. കെപിസിസി മീഡിയ സെൽ ചെയർമാൻ ഡോക്ടർ പി. സരിൻ മുഖ്യപ്രഭാഷണം നടത്തും.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ് ആണ് വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി കാലത്ത് 9 മണി മുതൽ 12 മണി വരെ ബി. ഡി . കെ പൊന്നാനി താലൂക്ക് കമ്മിറ്റിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വർക്കുള്ള ആദരം , എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കൽ, നിർധനരായ അഞ്ച് പെൺകുട്ടികൾക്ക് സൈക്കിൾ വിതരണം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും. പ്രശസ്ത ഗായകർ പങ്കെടുക്കുന്ന ഗാനമേളയോടെയാണ് ചടങ്ങിന് പര്യവസാനം കുറിക്കുക. മാറഞ്ചേരി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ചെയർമാൻ ഖാദർ ഏനു കൺവീനർ ഹിളർ കാഞ്ഞിരമുക്ക് ട്രഷറർ റഷീദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ റനീഷ്, എകെ അലി എന്നിവർ പങ്കെടുത്തു


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments