Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലോക രക്തദാതൃ ദിനം : 55 വിദ്യാർത്ഥികൾ രക്തദാനം നിർവഹിച്ചു


ലോക രക്തദാതൃ ദിനം : 55 വിദ്യാർത്ഥികൾ രക്തദാനം നിർവഹിച്ചു


വിദ്യാർത്ഥിത്വം, സഹവർത്തിത്വം എന്നതിനപ്പുറം സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ കൂടിയുള്ളതാണെന്ന ഓർമ്മപ്പെടുത്തലോടെ എടപ്പാൾ നടുവട്ടം നാഷണൽ ഐടിഐ യിൽ ലോക രക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരുമായി 55 പേർ രക്തദാനം നിർവഹിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി എയ്ഞ്ചൽസ് വിങ്ങുമായി ചേർന്ന് റീജിയണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻറർ പെരിന്തൽമണ്ണയുടെ സഹകരണത്തോടെയാണ് കോളേജിൽ വെച്ചു സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത്. വിദ്യാർഥികളും അദ്ധ്യാപകരുമായി 75 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 38 ആദ്യ രക്തദാതാക്കൾ ഉൾപ്പെടെ 55 പേരാണ് ജീവദാനം നിർവ്വഹിച്ചത്.

ക്യാമ്പിന് മുന്നോടിയായി ലോക രക്ത ദാതൃ ദിനാചരണത്തിന്റെ ഭാഗമായി തയ്യറാക്കിയ പ്രത്യേക പ്രതിജ്ഞ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. അനസ് മുഹമ്മദ്, ബി ഡി കെ ഭാരവാഹികളായ ജുനൈദ് നടുവട്ടം, നൗഷാദ് അയങ്കലം, അലി ചേക്കോട് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോളേജ് പ്രിൻസിപ്പൾ ശ്രീ അർജുൻ ടി. എസ് വിദ്യാർത്ഥികൾക്ക് ചൊല്ലി കൊടുത്തു. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് എടപ്പാൾ നടുവട്ടം നാഷണൽ ഐ ടി ഐ യിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുന്നത്. കഴിഞ്ഞ ക്യാമ്പിലും നിരവധി വിദ്യാർത്ഥികൾ രക്തദാനം നിർവ്വഹിച്ചിരുന്നു. സ്ഥിരം സന്നദ്ധ രക്തദാതാവായ പ്രിൻസിപ്പാൾ ശ്രീ അർജുൻ ടി. എസ് -ന്റെ പ്രത്യേക താൽപ്പര്യ പ്രകാരം വിദ്യാർത്ഥികൾ രക്തദാന ത്തിന്റെ മഹത്വം മനസ്സിലാക്കുന്നതിനും പ്രക്രിയ അടുത്തറിയുന്നതിനും വേണ്ടിയാണ് സ്ഥാപനത്തിൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 

ക്യാമ്പിന് കോളേജ് അധ്യാപകരായ സുബൈർ, ശ്രീനിവാസൻ 
എന്നിവരും വിദ്യാർത്ഥികളും ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ലാ താലൂക്ക് എയ്ഞ്ചൽസ് വിങ് കോർഡിനേറ്റർമാരും ചേർന്ന് നേതൃത്വം നൽകി. ക്യാമ്പിന് മികച്ച സൗകര്യമൊരുക്കിയ നാഷണൽ ഐ ടി ഐ ക്കുള്ള ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം എയ്ഞ്ചൽസ് വിങ് പ്രതിനിധികൾ പ്രിൻസിപ്പാളിന് കൈമാറി.




🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments