Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രതിസന്ധിയുടെ ആഴക്കടലിൽ കുടുങ്ങി മത്സ്യബന്ധന മേഖല വേണം കൂടുതൽ കരുതൽ


പ്രതിസന്ധിയുടെ ആഴക്കടലിൽ കുടുങ്ങി മത്സ്യബന്ധന മേഖല വേണം കൂടുതൽ കരുതൽ 

 

പൊന്നാനി :പ്രതികൂല കാലാവസ്ഥ കൊണ്ടും വലിയ തോതിലുള്ള ക്രമാതീതമായ ഡീസൽ വിലവർധനവിലും മത്സ്യബന്ധനം മേഖല വളരെയധികം തകർന്നു കൊണ്ടിരിക്കുന്ന സമയത്താണ് ജൂൺ 10 മുതലുള്ള ട്രോളിംഗ് നിരോധനം ആരംഭിച്ചത്.മത്സ്യബന്ധന മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന കാലാവസ്ഥ ബുദ്ധിമുട്ടുകളും കടൽ കാറ്റും മൂലവും മത്സ്യലഭ്യത കുറയുകയും കടലിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും മത്സ്യമേഖലയിൽ അധികമായി ഉപയോഗിച്ചുവരുന്ന ഇന്ധനത്തിന് വില വർധിക്കുകയും ചെയ്തതിനാൽ പല ബോട്ടുകളും മാസങ്ങൾക്കു മുന്നേ തീരത്ത് തന്നെ വിശ്രമിക്കുന്നത് മേഖലയ്ക്ക് കനത്ത തിരിച്ചടിയായി കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ബോട്ട് ഉടമകളും മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവരും ട്രോളിംഗും കൂടി വന്നതോടെ മുഴു പട്ടിണിയിലാണ്. മത്സ്യബന്ധന മേഖലയിലെ സൗജന്യ റേഷൻ നൽകുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടുകയും സൗജന്യറേഷൻ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നതോടൊപ്പം സാമ്പത്തിക സഹായം ഫിഷറീസ് ഡിപ്പാർട്ട്മെൻറ് മുഖേന വിതരണം ചെയ്യുന്നതിനും സർക്കാർ മുൻകൈ എടുത്തു മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം . നിലവിൽ ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് ബോട്ടിൽ നിന്നും വലകളും യന്ത്രസാമഗ്രികളും മറ്റും അകുറ്റപ്പണികൾക്കായിമത്സ്യത്തൊഴിലാളികൾ കരക്കെത്തിച്ചുകഴിഞ്ഞു ഇനി വറുതിയുടെയും അറ്റകുറ്റപ്പണികളുടെയും 
നാളുകൾ ട്രോളിംഗ് നിരോധന സമയത്ത് മത്സ്യതൊഴിലാളികൾക്ക് വേണ്ടി ക്ഷേമ പദ്ധതികൾ ആരംഭിക്കണമെന്ന് എ. ഐ. ടി. യു. സി. മത്സ്യതൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ എ. കെ. ജബ്ബാർ ആവശ്യപ്പെട്ടു.



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments