Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വായനദിനത്തിൽ വ്യത്യസ്‌ത പരിപാടികളുമായി പനമ്പാട് എ.യു.പി. സ്കൂൾ


വായനദിനത്തിൽ വ്യത്യസ്‌ത പരിപാടികളുമായി പനമ്പാട് എ.യു.പി. സ്കൂൾ

പൊന്നാനി :വായനാദിന പ്രവർത്തനങ്ങൾ പ്രത്യേക അസംബ്ലിയോടെ ആരംഭിച്ചു. യോഗത്തിൽ പ്രധാന അധ്യാപിക രോഷ്നി.എം. സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ റഫീഖ് കെ വി അധ്യക്ഷത വഹിച്ചു. പ്രമുഖ പത്രപ്രവർത്തകനായ ഫാറൂഖ് വെളിയങ്കോട് വായനയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. സ്റ്റാഫ് സെക്രട്ടറി സാൻജോജോസ് റുക്‌സാന ടീച്ചർ അനൂപ് മാസ്റ്റർ എന്നിവർ സംസാരിച്ചു വായനാദിന പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. വിദ്യാർത്ഥികൾ നിർമ്മിച്ച പത്രം പ്രകാശനം ചെയ്തു. എൽ.പി വിദ്യാർഥികളുടെ മാഗസിൻ മഞ്ചാടി. യു.പി വിദ്യാർത്ഥികളുടെ മാഗസിൻ വായനപറവ എന്നിവയുടെ പ്രകാശന കർമ്മം ശ്രീ ഫാറൂഖ് വെളിയങ്കോട് നടത്തി. വിദ്യാർത്ഥികൾ നിർമ്മിച്ച ഡിജിറ്റൽ വാർത്ത ബുള്ളറ്റിൻ ഉദ്ഘാടനം നടത്തി. മലയാളം മധുരം മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

 ഫോട്ടോ :വിദ്യാർത്ഥികൾ നിർമ്മിച്ച മാഗസിൻ മാധ്യമപ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട് പ്രകാശനം ചെയ്യുന്നു


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments