കലശമലയിൽ ആര്യകലാക്ഷേത്ര
ലോക സംഗീതദിനം ആചരിച്ചു.
അകതിയൂർ കലശമല ആര്യലോക് ആശ്രമത്തിന്റെ ആര്യകലാക്ഷേത്ര സംഘടിപ്പിച്ച ലോക സംഗീതദിനം,
നീലാംബരി, ഹിന്ദോളം, ശ്രീ, കന്നഡ,
ഭൂപാളം എന്നീ രാഗങ്ങൾ ആലപിച്ച്
ഓരോ ചന്ദനതൈകൾ നട്ട് കൊണ്ടാണ് ഗാനഭൂഷണം ബിന്ദു ഭാസ്വരി ഉദ്ഘാടനം ചെയ്തത്.
ചടങ്ങിന് താവത് എഫക്ട് ആചാര്യ ആര്യനാമിക അധ്യക്ഷയായിരുന്നു.
ജപകോടി ഗുണം ധ്യാനം
ധ്യാനകോടി ഗുണോലയഃ
ലയകോടി ഗുണം ഗാനം
ഗാനാത്പരതരം നഹിഃ
അതായത്, ഒരു കോടി പ്രാവശ്യം ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ ധ്യാന നിമഗ്നമാകുന്നത്. ഒരു കോടി പ്രാവശ്യം ധ്യാനിക്കുന്നതിന് തുല്യമാണ് ലയിക്കുന്നത്. എന്നാൽ ഒരു കോടി പ്രാവശ്യം ലയം പ്രാപിക്കുന്നതിന് തുല്യമാണ് ഒരു തവണ ഗാനം ആലപിക്കുന്നത് അല്ലെങ്കിൽ ഗാന ശ്രവണം.
വേദനയെ പോലും വേദാന്തമാക്കുന്ന പ്രകൃതിയുടെ സമ്യമായ ഗീതമാണ് സംഗീതമെന്നും, സംഗീതത്തിൻ്റെ മഹത്വത്തെ പ്രകീർത്തിക്കുന്ന രാഗങ്ങൾ പാടി നടുന്ന ഈ ചന്ദനതൈകൾ വളർന്ന് ജാതി മത വർണ്ണ ലിംഗ ദേശ ഭാഷ ഭേദമെന്യേ സംഗീതസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ആര്യലോക് ആശ്രമാധിപൻ ശ്രീ ശ്രീ ആര്യമഹർഷി പറഞ്ഞു.
മനസ്സിന്റെ അതീന്ദ്രിയ തലത്തിലേക്ക് ആഴ്ന്നിറങ്ങി ഹരവും വിരഹവും ഉണ്ടാക്കാനും മനസ്സിന് ഉണർവ്വും ശാന്തിയും സമാധാനവും നൽകാനും, രോഗമുക്തിക്കും ഉറങ്ങികിടക്കുന്ന പ്രണയോർജ്ജത്തെ പ്രവഹിപ്പിച്ച് പിരിമുറുക്കങ്ങൾ അകറ്റാനും ശക്തിയുള്ള ഒന്നാണ് സംഗീതം.
ലോക സംഗീതത്തിൽ ഭാരതീയ സംഗീതത്തിനുള്ള സ്ഥാനം പോലെയാണ്
ലോക സംഗീതത്തിന്റെ പ്രമുഖ സംഗീത ശാഖകളായ കർണ്ണാടക സംഗീതത്തിനും, ഹിന്ദുസ്ഥാനി സംഗീതത്തിനും ആത്മീയതയിൽ ഉള്ള
സ്ഥാനം.
ഭാരതമെന്നും സംഗീതാത്മകമായ ചലനങ്ങൾക്ക് നാദാത്മകനായ ശിവനോടും നാദസ്വരൂപിണിയായ ശക്തിയോടും കൂടുതൽ പ്രാതിനിധ്യം കൽപ്പിച്ചിട്ടുണ്ട്. സർവ്വ കലകൾക്കും വിളഭൂമിയാവുന്ന ആര്യകലാക്ഷേത്ര, മ്യൂസിക് തെറാപ്പിയും നൽകുന്നുണ്ട്.
രജനി കേശവൻ, ദേവയാനി, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments