Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കുടകൾ സമ്മാനിച്ചു


ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കുടകൾ സമ്മാനിച്ചു

മാറഞ്ചേരി സ്പെക്ട്രം സ്കൂൾ, വട്ടംകുളം കനിവ് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കായി എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇ.ആർ.എം. ൻ്റെ നേതൃത്വത്തിൽ കുടകൾ സമ്മാനിച്ചു. 
" ഒരു കുടയും കുഞ്ഞുപെങ്ങളും " പദ്ധതിയുടെ ഭാഗമായി പ്രമുഖ സിനിമാ താരം മഞ്ജുവാരിയരാണ് ഇവർക്കായി കുടകൾ സമ്മാനിച്ചത്. താരത്തെ കാണാനുള്ള ആവേശത്തിലാണ് വിദ്യാർത്ഥികൾ അവരുടെ ആഗ്രഹം മഞ്ജു വാരിയരെ അവർ അറിയിച്ചിട്ടുമുണ്ട്. മഞ്ജുവാരിയരെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വീഡിയോകളും കുറിപ്പുകളും ടീം ഇ.ആർ.എം. അംഗങ്ങൾ താരത്തിന് എത്തിച്ചിട്ടുമുണ്ട്. പ്രഗിലേഷ് ശോഭ, ജിഷാദ് ഒലിയിൽ , മനോജ് കോനശ്ശേരി, ഷറഫുദ്ധീൻ , റഫീഖ് പുഴക്കര , സുരേഷ് പൂങ്ങാടൻ, റംഷാദ് സൈബർ മീഡിയ, ബാനിഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സ്കൂൾ അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments