Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിജയികളെ അനുമോദിച്ച് വന്നേരി ഹയർസെക്കൻഡറി സ്കൂൾ



വിജയികളെ അനുമോദിച്ച് വന്നേരി ഹയർസെക്കൻഡറി സ്കൂൾ 

പ്ലസ് വൺ , പ്ലസ് ടു , എസ്.എസ്.എൽ.സി. യിലും മറ്റ് കലാ കായിക സാഹിത്യ മേഖലയിലും ഉന്നത വിജയം നേടിയ വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെ വിജയികളെ അനുമോദിച്ചു.  

അനുമോദന സമ്മേളനം കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ: സക്കീർ ഉൽഘാടനം ചെയ്തു. പ്രമുഖ സൈക്കോളജിസ്റ്റ് സിതാര എം. അലി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ മാനേജൻ രമണി അശോകൻ മുഖ്യ അതിഥിയായി. ജനപ്രതിനിധി അബു താഹിർ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ. , എം.ടി.എ അംഗങ്ങളായ ജയപ്രകാശ്, സമദ് മാസ്റ്റർ , പ്രഗിലേഷ് ശോഭ, സവിത, ഷംന തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൾ സന്ധ്യ കെ.എസ്. സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ അധ്യക്ഷൻ ഷരീഫ് തളികശ്ശേരി അധ്യക്ഷനായി. പ്രധാന അധ്യാപിക മില്ലി കെ.പി. പുരസ്കാ വിതരണം നടത്തി. ഇന്ദു ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. മറ്റ് അധ്യാപകരും വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു..



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments