Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഒരു സ്വപ്‌ന പദ്ധതികൂടി പൂക്കൈതക്കടവ് പാലം വിദഗ്‌ധ സമിതി സ്ഥലപരിശോധന നടത്തി


ഒരു സ്വപ്‌ന പദ്ധതികൂടി 
പൂക്കൈതക്കടവ് പാലം വിദഗ്‌ധ സമിതി സ്ഥലപരിശോധന നടത്തി


വെളിയങ്കോട് ഗ്രാമ പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന ഒരു സ്വപ്‌ന പദ്ധതികൂടി യാഥാർഥ്യത്തിലേക്ക് നീങ്ങുന്നു. പൂക്കൈതപ്പുഴയുടെ കുറുകെ നിർമിക്കുന്ന കടവനാട് - പൂക്കൈതകടവ് പാലം നിർമാണവുമായി ബന്ധപ്പെട്ടു വിദഗ്‌ധ സമിതി സ്ഥലപരിശോധന നടത്തി. പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചു ഇതിനകം നടന്ന സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് വിലയിരുത്തുന്നതിനുള്ള വിദഗ്‌ധ സമിതിയാണ് വ്യാഴാഴ്‌ച നിർദിഷ്‌ട പദ്ധതി പ്രദേശം സന്ദർശിച്ചത്. പദ്ധതിക്കായി പൊന്നാനി നഗരം വില്ലേജിൽ ഒൻപത് സർവേ നമ്പറുകളിൽനിന്നും വെളിയങ്കോട് വില്ലേജിൽ 13 സർവേ നമ്പറുകളിൽ നിന്നുമായി 1.34 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സർക്കാർ സംരംഭമായ കെ.ആർ.എഫ്.ബിയ്ക്കാണ് നിർമാണച്ചുമതല. പദ്ധതി യാഥാർഥ്യമാകുന്നതോടെ പുഴയുടെ ഇരുഭാഗത്തുമുള്ളവർക്ക് യാത്ര ചെയ്യാൻ ഏഴ് കിലോമീറ്ററിലധികം ദൂരം കുറയും. നിലവിൽ പുതുപൊന്നാനി ചുറ്റിയാണ് ഇരുകരയിലുമുള്ളവർ യാത്രചെയ്യുന്നത്. പൊന്നാനി നിളയോരപാതയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതിയുടെ പ്രയോജനം കടവനാടിനും പൂക്കൈതക്കടവിനും ഒരുപോലെ ലഭിക്കും. വിദഗ്‌ധ സമിതിയുടെ നടപടി ക്രമങ്ങൾക്കും സ്ഥലപരിശോധനകൾക്കും ചെയർമാൻ ഡോ. എം. ഉസ്‌മാൻ നേതൃത്വം നൽകി. സമിതി അംഗങ്ങളായ ഡോ. ആർ. സാജൻ, പി.സി. അബിൻ, പി. ഫാത്തിമത്ത് നൗറിൻ, പൊന്നാനി മുനിസിപ്പൽ കൗൺസിലർ അശോകൻ വെള്ളാനി, വെളിയങ്കോട് പഞ്ചായത്തംഗം സുമിത രതീഷ്, എ.ഐ. അഫ്‌സൽ, ജിതിൻ ബി. നായർ എന്നിവർ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി ഭൂമി വിട്ടുനൽകുന്നവർക്ക് നിയമാനുസൃതം പരമാവധി നഷ്ടപരിഹാരവും പുനരധിവാസവും നൽകി പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ സർക്കാരിന് ശുപാർശ സമർപ്പിക്കുമെന്ന് ചെയർമാൻ അറിയിച്ചു.



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments