Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നൂറിലധികം പേരെ മദ്യത്തിൽ നിന്നും മോചിപ്പിച്ച കള്ള് ചെത്തുകാരന് ആദരവ്


നൂറിലധികം പേരെ മദ്യത്തിൽ നിന്നും മോചിപ്പിച്ച കള്ള് ചെത്തുകാരന് ആദരവ്

ചങ്ങരംകുളം: സ്വയം മദ്യാസക്തിയിൽ നിന്നും മുക്തി നേടുകയും നൂറിൽപരം മദ്യപാനികളെ മോചിപ്പിക്കുകയും ചെയ്ത മൂക്കുതല പിടാവനൂർ സ്വദേശി കെ.വി. രാജനെ കേരള മദ്യനിരോധന സമിതി അനുമോദിച്ചു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മൂക്കുതല വൈറ്റ് റോസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ
സംസ്ഥാന ട്രഷറർ സിദ്ദീഖ് മൗലവി അയിലക്കാട് ആമുഖഭാഷണം നടത്തി.സീനിയർ ഉപാധ്യക്ഷൻ ഏട്ടൻ ശുകപുരം അധ്യക്ഷത വഹിച്ചു. 

സംസ്ഥാന കമ്മിറ്റി അംഗം അടാട്ട് വാസുദേവൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി പി നൗഫൽ സഅദി , കെ.വി.,മണികണ്ഠൻ, മണികണ്ഠൻ മൂക്കുതല , രജീഷ്,തുടങ്ങിയവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു. പ്രഗിലേഷ് ശോഭ നന്ദി അറിയിച്ചു. പൂമല പുനർജനി ആശുപത്രിയിൽ എത്തിയ രാജൻ മദ്യപാനത്തിൽ നിന്നും സ്വയം മുക്തി തേടിയതിനു ശേഷം മറ്റനവധി മദ്യപാനികൾക്ക് സ്വന്തം ജീവിതാനുഭവം മാതൃക നൽകി പുതു ജീവൻ നൽകുകയായിരുന്നു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments