Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പ്രഭ ജ്വല്ലറിയിൽ മോഷണശ്രമം


വെളിയങ്കോട് പ്രഭ ജ്വല്ലറിയിൽ മോഷണശ്രമം 

വെളിയങ്കോട് അങ്ങാടിയിൽ ജൂവലറിയിൽ മോഷണശ്രമം. വെളിയങ്കോട് അങ്ങാടിയിൽ ദേശീയപാതയോരത്തെ പ്രഭ ജ്വല്ലറി ആൻഡ് ഡയമണ്ട് ഷോപ്പിലാണ് മോഷണശ്രമമുണ്ടായത്. വെള്ളിയാഴ്‌ച പുലർച്ചെ മുഖംമറച്ചെത്തുന്ന ഒരാൾ ഡ്രില്ലർ ഉപയോഗിച്ചു ജൂവലറിയുടെ ഷട്ടറിന്റെ ഒരുഭാഗത്തെ പൂട്ട് മുറിക്കുന്നതും ആയുധങ്ങളുപയോഗിച്ചു സെൻട്രൽ ലോക്ക് പൊളിക്കാൻ ശ്രമിക്കുന്നതും സി.സി.ടി.വി. യിൽ കാണുന്നുണ്ട്. സെൻട്രൽ ലോക്ക് സ്‌ട്രോങ്ങായതിനാൽ മോഷ്ടാവിന് അകത്തുകയറാനായില്ല. വെള്ളിയാഴ്‌ച രാവിലെയാണ് മോഷണശ്രമം അറിയുന്നത്. പൊന്നാനി പോലീസ് സംഭവസ്ഥലത്തെത്തി. വൈകുന്നേരത്തോടെ മലപ്പുറത്തുനിന്ന് ഡോഗ് സ്കോഡെത്തിയും പരിശാധന നടത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തു പ്രതിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments